Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

27 Dec 2024 13:35 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: യുവാവിനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടവെട്ടി നടയം പാറയ്ക്കല്‍ ജോസിന്റെ മകന്‍ ഐസിലാല്‍(40)നെയാണ് വീടിനു സമീപത്തെ നടയം തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവ് സമീപത്തെ കലുങ്കിനു സമീപം ചെരുപ്പ് കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തൊടുപുഴയില്‍ നിന്നു പോലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കലുങ്കില്‍ നിന്നു തോട്ടിലേക്ക് മറിഞ്ഞുവീണപ്പോള്‍ തലയ്ക്കുണ്ടായ ക്ഷതമാണ് മരണത്തിനു കാരണമായതെന്നാണ് നിഗമനം. ഡ്രൈവിംഗ്, തടിപ്പണി ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തുവരികയായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. അവിവാഹിതനാണ്. മാതാവ് ലിസി. സഹോദരങ്ങള്‍: ജോസിലാല്‍, ലിന്‍സിബിന്‍.

Follow us on :

More in Related News