Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി മാഫിയക്കെതിരെ കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

21 Mar 2025 15:27 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : കാരന്തൂർ കൊളായിതാഴത്ത് ലഹരി വിൽപ്പന തടയാൻ ശ്രമിച്ചവർക്കെതിരെ ആക്രമണം നടത്തിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാരന്തൂർ ടൗൺ കോൺഗ്രസ് കമ്മറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഇടക്കുനി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് സോമനാഥൻ തട്ടാരക്കൽ അധ്യക്ഷത വഹിച്ചു. കെ.പി സക്കീർ ഹുസൈൻ, കെ. സുകുമാരൻ നായർ, അനീഷ് മാമ്പ്ര, മണിലാൽ മാമ്പ്ര, ദിനേഷ് കാരന്തൂർ, ദാസൻ പുത്തലത്ത്, ഹരീഷ് പോലക്കൽ, ഹാരിസ് കുഴിമയിൽ, ചന്ദ്രൻ കല്ലറ, ഇല്യാസ് അടിയലത്ത്, ടി. സുധാകരൻ എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News