Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നാറിൽ വിനോദ സഞ്ചാരികൾ കുടുങ്ങുന്നു

26 Oct 2024 13:25 IST

ജേർണലിസ്റ്റ്

Share News :

മൂന്നാര്‍: മൂന്നാര്‍ ടൗണിലെ വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്നു. ടൗണിലും പരിസരപ്രദേശങ്ങളിലും അനധികൃതവഴിയോരവില്‍പ്പനശാലകള്‍ പെരുകുന്നുവെന്നും ഇത് പൊളിച്ച് നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. വ്യാപാരി സംഘടനകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. വഴിയോര വില്‍പ്പനശാലകള്‍ നീക്കിയില്ലെങ്കില്‍ വിനോദ സഞ്ചാര സീസണാരംഭിക്കുന്നതോടെ ഗതാഗത കുരുക്ക് വര്‍ധിക്കുമെന്നും ആക്ഷേപം ഉയര്‍ന്നു.ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്ന നടപടികളാരംഭിച്ചിട്ടുള്ളത്. മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന് സമീപത്തു നിന്നുമാണ് വില്‍പ്പനശാലകള്‍ പൊളിച്ച് നീക്കി തുടങ്ങിയിട്ടുള്ളത്.മൂന്നാര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ഭാഗങ്ങളിലെ വഴിയോര വില്‍പ്പനശാലകള്‍ പൂര്‍ണമായി നീക്കം ചെയ്യുമെന്ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.

വില്‍പ്പന ശാലകള്‍ പൊളിച്ച് നീക്കുന്ന നടപടികളാരംഭിച്ചതോടെ കടയുടമകളും സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തു വന്നു. ട്രാഫിക് കമ്മിറ്റിയില്‍ എം.എല്‍.എയുടെ തീരുമാനപ്രകാരമാണ് കടകള്‍ നീക്കം ചെയ്യുന്നത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ച് മുദ്രവാക്യം ഉയര്‍ത്തി.

പഞ്ചായത്ത് പ്രസിഡറന്റിന്റെയും ഭരണസമിതിയുടെ തീരുമാനമാണ് ഇത്തരത്തില്‍ കടകള്‍ നീക്കം ചെയ്യുന്നത് എന്ന് സി.പി.എമ്മും ആരോപിച്ചു മുദ്രവാക്യം ഉയര്‍ത്തി.

ഇതേ തുടര്‍ന്ന്

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസനാഹവും മേഖലയില്‍ വിന്യസിച്ചിരുന്നു. പിന്നീട് പോലീസ് കോണ്‍ഗ്രസ് നേതാളെയും സി.പി.എം നേതാക്കളെയും പ്രതിഷേധിച്ച സ്ത്രീകള്‍ അടക്കമുള്ള വ്യാപാരികളെ അറസ്റ്റ് ചെയ്തു നീക്കി.

ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിന്റെ തീരുമാന പ്രകാരമാണ് വഴിയോരവില്‍പ്പന ശാലകള്‍ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചിട്ടുള്ളതെന്നും നടപടികളില്‍ നിന്ന് പിന്നോക്കം പോകില്ലെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.


Follow us on :

More in Related News