Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറി ഹോസ്പിറ്റലിൽ കിടത്തി ചികിത്സ സൗകര്യം ഏർപ്പെടുത്തുക ; ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്തു.

10 Jul 2024 17:31 IST

Jithu Vijay

Share News :



പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ മത്സ്യ തൊഴിലാളി മേഖലയിൽ സ്ഥിതി ചെയ്യുന്ന ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറി ഹോസ്പിറ്റലില്‍ കെട്ടിട സൗകര്യവും സ്ഥലവും ഉണ്ടായിട്ടും നാളിതുവരെ അവിടെ കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല. കിടത്തി ചികിത്സ സൗകര്യം ഏർപ്പെടുത്തുക അല്ലെങ്കില്‍ കോസ്റ്റല്‍ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയര്‍ത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ട് ചർച്ച ചെയ്യുകയും നിവേദനം നൽകുകകയു ചെയ്തു.


മുൻപ് തീര സദസ്സിൽ വെച്ച് സർവ്വ കക്ഷി നിവേദനമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. തീരദേശ മേഖലയിലെ വിഷയം ആയത് കൊണ്ടും ജനസാന്ദ്രത പരിഗണിച്ചും പുതിയ ഹാർബറിന്റെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത് കൊണ്ടും പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായി ഷാഹുൽ ഹമീദ് എൻലൈറ്റ് ന്യൂസിനെ അറിയിച്ചു.

Follow us on :

More in Related News