Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2024 21:24 IST
Share News :
കേന്ദ്ര ബജറ്റും മത്സ്യമേഖലയിലെ പ്രതിസന്ധിയും: സെമിനാർ നടത്തി
പറവൂർ: മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ''കേന്ദ്ര ബജറ്റും മത്സ്യമേഖലയിലെ പ്രതിസന്ധിയും'' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡൻ്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല സെക്രട്ടറി ടി കെ ഭാസുരാദേവി അധ്യക്ഷയായി. സാമ്പത്തിക കാര്യ വിദഗ്ദ്ധൻ ജോർജ് ജോസഫ് വിഷയം അവതരിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ കെ ശശി, വി എസ് ഷഡാനന്ദൻ, യൂണിയൻ ജില്ല പ്രസിഡൻ്റ് യേശുദാസ് പറപ്പിള്ളി, മത്സ്യഫെഡ് ഡയറക്ടർ ലത ഉണ്ണിരാജ്, സിപിഎം ഏരിയ ആക്റ്റിങ്ങ് സെക്രട്ടറി കെ ഡി വേണുഗോപാൽ, സിഐടിയു ജില്ല കമ്മിറ്റിയംഗം ഷോല ദിലീഷ്, എ എ പ്രതാപൻ, എം എ അനൂപ് എന്നിവർ സംസാരിച്ചു. സെപ്തം. ഒന്നിന് പറവൂർ ടൗൺ ഹാളിലാണ് ജില്ല സമ്മേളനം.
Follow us on :
Tags:
More in Related News
Please select your location.