Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവസന്തം 1500:നബിദിനറാലി നടത്തി

05 Sep 2025 11:50 IST

Koya kunnamangalam

Share News :

കുന്ദമംഗലം : കുന്ദമംഗലം മഹല്ല് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലി നടത്തി . കുന്ദമംഗലം മഹല്ല് മാർഗ ദർശ്ശി പാത്താടി മഹാന്മാരുടെ ഖബർ സിയാറത്തോടെ നബിദിന റാലിക്ക് തുടക്കം കുറിച്ചു. കുന്ദമംഗലം മഹല്ല് ജനറൽ സെക്രട്ടറി സയ്യിദ് അബ്ദുള്ള കോയ തങ്ങൾ , മഹല്ല് പ്രസിഡണ്ട് മജീദ് ഹാജി കോട്ടിയേരി, മഹല്ല് ഖത്തീബ് അബ്ദുൽനൂർ സഖാഫി , കേരളാ മുസ്ലീം ജമാത്ത് നേതാക്കളായ ഇ.പി ആലി ഹാജി, സുലൈമാൻ നിരവത്ത് , എസ്.വൈ.എസ് കുന്ദമംഗലം സോൺ പ്രസിഡണ്ട് സൈനുദ്ധീൻ നിസാമി, എന്നിവർ നബിദിന റാലിക്ക് നേതൃത്വം നൽകി . റാലിക്ക് ആനപ്പാറ നൂറുൽ ഹുദാ മദ്രസാ അങ്കണത്തിൽ സ്വീകരണം നൽകി .

Follow us on :

More in Related News