Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാഴിക്കാട് മീനഭരണി ചൊവ്വാഴ്ച

29 Mar 2025 16:56 IST

ENLIGHT KODAKARA

Share News :


കൊടകര ; അവിട്ടപ്പിള്ളി ചാഴിക്കാട് ഭഗവതിക്ഷേത്രത്തിലെ മീനഭരണി മഹോത്സവം അടുത്തമാസം ഒന്നിന് ആഘോഷിക്കും. ഇതോടനുബന്ധിച്ച് 31 ന് രാവിലെ 8 ന് പൊങ്കാലസമര്‍പ്പണം നടക്കും. 1 ന് രാവിലെ 5 ന് ഗണപതിഹോമം, 7 ന് കലശാഭിഷേകം, 9ന് പൂരം എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, വൈകീട്ട് 4 ന് കാഴ്ചശിവേലി, പാണ്ടിമേളം, 7 ന്‌സഹസ്രദീപം, 9 ന് ചാഴിക്കാട് ദേശത്തിന്റെ ശിങ്കാരിമേളം, 11 ന് തേവര്‍പ്പാടം ദേശത്തിന്റെ വരവ്, 12 ന് കാളകളി എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഏറന്നൂര്‍ ശശിനമ്പൂതിരി, മേല്‍ശാന്തി തേശ്ശേരി ഹരിശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും.


Follow us on :

More in Related News