Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 08:24 IST
Share News :
ആളൂര്‍ മേല്‍പ്പാലത്തില്‍ കാല്‍നടക്കാര്‍ക്ക് ദുരിതം
ആളൂര്‍: കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതിയിലുള്ള ആളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിലെ കാല്‍നടക്കാര്‍ക്കായി നടപ്പാതയില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. രണ്ടുവരി ഗതാഗതമുള്ള പാലത്തിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് സൈക്കിള്‍യാത്രക്കാരും കാല്‍നടക്കാരും സഞ്ചരിക്കുന്നത്.
ആളൂര്‍ -മാള റോഡിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് പത്ത് വര്‍ഷം മുമ്പ് ആളൂര്‍ പള്ളി റോഡ് ജങ്ഷനില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിച്ചത്. 2013ല്‍ നിര്‍മാണം ആരംഭിച്ച പാലം രണ്ടുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു. ഏഴരമീറ്റര്‍ വീതിയിലും 400 മീറ്റര്‍ നീളത്തിലും നിര്‍മിച്ച പാലം 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നാടിനു സമര്‍പ്പിച്ചത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു പാലത്തിന്റെ നിര്‍മാണ ചുമതല. ഉദ്ഘാടനം കഴിഞ്ഞ് ഏറെ താമസിയാതെ പാലത്തില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ നീക്കം നടന്നെങ്കിലും നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ശക്തമായ പ്രതിഷേധസമരത്തെ തുടര്‍ന്ന് അധികൃതര്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പാലത്തിന്‍രെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളില്‍ കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള സൗകര്യമൊരുക്കാതിരുന്നതില്‍ തുടക്കം മുതലേ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ ഗൗനിച്ചില്ല. മണ്ണുത്തി -അങ്കമാലി ദേശീയപാതയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് സുഗമമായ യാത്ര സാധ്യമായതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണിപ്പോള്‍. നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ആളൂര്‍ മേല്‍പ്പാലത്തിലൂടെയുള്ള കാല്‍നടയാത്രയും സൈക്കിള്‍യാത്രയും ഒട്ടും സുരക്ഷതിമല്ലാതായിട്ടുണ്ട്. മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് സ്ലാബുകളുടെ ഉപരിതലം പൊട്ടിപൊളിഞ്ഞ നിലയിലാണ്. സ്ലാബുകള്‍ക്ക് മുകളിലെ സിമന്റ് അടര്‍ന്ന് വിള്ളലുകള്‍ രൂപപ്പെട്ടത് അടക്കാന്‍ ഇനിയും നടപടിയുണ്ടായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.