Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംജി ലൈബ്രറിക്ക് പുതിയ മുഖം നൽകി ഫാ. ജോൺ; ആദരവർപ്പിച്ച് സർവകലാശാല

05 Apr 2024 18:34 IST

CN Remya

Share News :

കോട്ടയം: കളക്ഷനല്ല, കണക്ഷനാണ് പ്രധാനം - ഇതാണ് കാലത്തിനൊത്ത് ലൈബ്രറികൾക്കുണ്ടാകേണ്ട മാറ്റത്തേക്കുറിച്ച് ഫാ. ജോൺ നീലങ്കാവിലിന്റെ ആശയം. ലൈബ്രറികളിലെ അന്തരീക്ഷം വായനക്കാരെ അവിടേയ്ക്ക് അടുപ്പിക്കുന്ന രീതിയിലായിരിക്കണം എന്നാണ് ഇതിന്റെ സാരം. അദ്ദേഹത്തിന്റെ ഇതേ ആശയത്തിലൂന്നിയാണ് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ലൈബ്രറി അടുത്തയിടെ മനോഹരമായി നവീകരിച്ചത്. ബാംഗളൂർ ധർമാരം വിദ്യാ ക്ഷേത്രത്തിലെ ലൈബ്രേറിയനായ ഫാ. ജോണിന്റെ ആശയങ്ങളുടെ മികവിൽ ഇതിനോടകം രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി തൊണ്ണൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികൾ കാലോചിതമായി സജ്ജീകരിച്ചിട്ടുണ്ട്. സർവകലാശാലാ ലൈബ്രറികളിലെ സ്ഥലവിനിയോഗം സംബന്ധിച്ച ഗവേഷണത്തിന് പി.എച്ച്.ഡി നേടിയ ഇദ്ദേഹം 2003 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്നു. 

നവീകരണത്തിന്റെ തുടർച്ചയായി ലൈബ്രറിയിൽ നടന്ന അക്കാദമിക് ഓഡിറ്റ് പരിപാടിയോടനുബന്ധിച്ച് ഫാ. ജോൺ നീലങ്കാവിലിനെയും ലൈബ്രറി നവീകരണ ജോലികൾ ഏകോപിപ്പിച്ച അജിത്ത് ജോസ് കുര്യനെയും വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ആദരിച്ചു. സർവകലാശാലാ ലൈബ്രറിയിലെ നിലവിലെ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും ഭാവിയിൽ ഉപകരിക്കുന്ന നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി നടത്തിയ അക്കാദമിക് ഓഡിറ്റിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ബിജു പുഷ്പൻ, ഡോ. എ. ജോസ്, പരീക്ഷാ കൺട്രോളർ ഡോ. സി. എം. ശ്രീജിത്ത്, ഐക്യുഎസി ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ബീന മാത്യു, സെനറ്റ് അംഗം എം.എസ്. സുരേഷ്, സമീര വിജയൻ, ലൈബ്രേറിയൻ ലത അരവിന്ദ്, സി.ടി. സണ്ണി, സിജു ജോസ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News