Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്ര്യത്തിന്റെ 77-മത് വാർഷികാഘോഷവും, "ഹർ തിരംഗ്" റാലിയും സംഘടിപ്പിച്ചു.

14 Aug 2024 20:26 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി : ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 77-മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ കുമരകം സെന്റ് ജോൺസ് യു.പി. സ്കൂളിൽ നടത്തി . *"ഹർ തിരംഗ്*" സ്വാതന്ത്ര്യദിന ഘോഷയാത്ര സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് ഐ.എം ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഹെഡ് ഗേൾ അമേയ സി. ജയലാൽ ഫ്ലാഗ് ഏറ്റു വാങ്ങി. പള്ളിച്ചിറ കവലയിൽ എത്തിയപ്പോൾ കുട്ടികൾ സ്വാതന്ത്ര്യദിന സന്ദേശം ഉയർത്തുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു.പിടിഎ പ്രസിഡൻറ് ആതിര വൈശാഖൻ ,സ്കൂൾ ഹെഡ് ബോയ് ടിനോ ടിബി , അധ്യാപക പ്രതിനിധി മിൻ്റു തോമസ് എന്നിവർ സന്ദേശം നൽകി . പരിപാടികൾക്ക് സീനിയർ അധ്യാപിക ത്രേസ്യമ്മ എ കെ, ജയ്സി ജോസഫ്, അഞ്ജലി മോൾ, കെ ജെ, അജയ് ജോസഫ്, അക്സ തോമസ്, രേഷ്മ ജേക്കബ്, സ്റ്റെഫി ഫിലിപ്പ്, അലീറ്റാ ജോസഫ്, ജിജി ജോസഫ്, എന്നിവർ നേതൃത്വം നൽകി.



Follow us on :

More in Related News