Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊഹബ്ബത്ത് ക്കി 'ദുക്കാനിൽ തെലുങ്കാന മന്ത്രി സിതാക്ക സന്ദർശിച്ചു.

25 Aug 2024 20:59 IST

UNNICHEKKU .M

Share News :



മുക്കം :വയനാട് ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകൾക്ക് ഫണ്ട്‌ ശേഖരിക്കാൻ കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി മുക്കം പാലത്തിന് സമീപം തുടങ്ങിയ "മൊഹബത് കീ ദുക്കാൻ " ചായക്കട തെലുങ്കാന ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ (സീതാക്ക) സന്ദർശിച്ചു. വയനാടിന് വേണ്ടി യൂത്ത് കോൺഗ്രസ്‌ നടത്തുന്ന പ്രവർത്തനങ്ങളെ അവർ പ്രത്യേകം അഭിനന്ദിച്ചു.യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി മുഹമ്മദ്‌ ഷിമിൽ മന്ത്രിയെ അനുഗമിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ സൂഫിയാൻ, നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ മുഹമ്മദ്‌ ദിഷാൽ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനിത രാജൻ, വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര, മണ്ഡലം പ്രസിഡന്റ്‌ ഷാനിബ് ചോണാട് എന്നിവർ സ്വീകരിച്ചു. ജില്ലാ സെക്രട്ടറി വി. എൻ ഷുഹൈബ്, സ്മിത വി. പി,നിഷാദ് വീച്ചി, മുൻദിർ,ഫായിസ് കെ. കെ,സി. വി ഗഫൂർ,ലെറിൻ റാഹത്ത്, ബാബു മലാംകുന്ന്, ഷബീൽ തേക്കുംകുറ്റി,സാദിഖ് കുറ്റിപ്പറമ്പ്, ഫൈസൽ ആനയാംകുന്ന്, ഷിയാസ് ചോണാട്, മുഹമ്മദ്‌ ഉനൈസ്, അഷ്‌റഫ്‌ തച്ചാപറമ്പത്ത്,നൗഷാദ് ടി. പി,റിയാസ് കൽപൂർ,സുഹറ കെ. കെ, സജാദ്, അലി വാഹിദ് എന്നിവർ സംബന്ധിച്ചു

Follow us on :

More in Related News