Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 12:20 IST
Share News :
മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന പ്രതിമാസ വീട്ടുമുറ്റ പുസ്തക ചർച്ചകളിൽ 26-ാമത് പുസ്തകചർച്ച മുതലക്കോടം മതിലംച്ചേരിയിൽ ജോർജ്ജ് മാത്യുവിൻ്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ചു. ജൂതചരിത്ര പശ്ചാത്തലത്തിൽ സേതു രചിച്ച ആലിയ എന്ന നോവലാണ് ചർച്ച ചെയ്യപ്പെട്ടത്. കെ.ആർ.സോമരാജൻ്റെ അദ്ധ്യക്ഷതയിൽ പുസ്തക ചർച്ചയുടെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ ഷഹനാ ജാഫർ നിർവ്വഹിച്ചു. ഡയറ്റ് സ്കൂൾ ലക്ച്ചറർ റ്റി.ബി.അജീഷ് കുമാർ പുസ്തകം അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് അഡ്വ: നീറണാൽ ബാലകൃഷ്ണൻ, പി.കെ. സുരേഷ് കുമാർ, ലൈബ്രറി പ്രസിഡൻ്റ് കെ.സി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജോർജ്ജ് മാത്യു സ്വാഗതവും ജോസ് തോമസ് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.