Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 18:18 IST
Share News :
കാപ്പ ചുമത്തി നാട് കടത്തി
പറവൂർ: നിരന്തര കുറ്റാവാളിയായ ചെറിയപ്പിള്ളി ഘണ്ടാകർണ്ണൻവെളി തെറ്റയിൽ വീട്ടിൽ ഷിൻ്റോ ഷാജി (25) യെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തി.
റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. 2021 മുതൽ പറവൂർ, വരാപ്പുഴ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, മയക്കു മരുന്ന് വിൽപ്പന, വീടുകളിൽ അതിക്രമിച്ച് കടക്കൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണിയാൾ.
പറവൂർ എക്സൈസ് ഓഫീസിലും ഇയാൾക്കെതിരെ കേസുണ്ട്. കഴിഞ്ഞ ജൂലായിൽ ഘണ്ടാകർണ്ണൻ വെളി ഭാഗത്ത് ഒരു വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി വീടിന് നാശനഷ്ടം വരുത്തിയ സംഭവത്തിൽ കേസെടുത്തതിനെ തുടർന്നാണ് നടപടി ഉണ്ടായത്.
Follow us on :
Tags:
More in Related News
Please select your location.