Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 21:10 IST
Share News :
കോഴിക്കോട്: വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ മാനവികതയുമായി ബന്ധപ്പെട്ട ഉന്നതാദർശങ്ങൾ നിലനിർത്തണമെങ്കിൽ നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ.എസ്. ഭഗവാൻ അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം കേരളം സംഘടിപ്പിച്ച കൾച്ചറൽ ഫോറം മധുമാസ്റ്റർ നാടക പുരസ്കാരം 2024 പുരസ്കാര ജേതാവ് മാളു.ആർ. ദാസിന് സമ്മാനിച്ചുകൊണ്ട് കോഴിക്കോട് ടൗൺ ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിൽ നിന്നും ഇറങ്ങി വന്ന അവസരത്തിൽ ഒരു മാധ്യമ പ്രവർത്തകർ ഡോ.അംബേദ്കറോട്, ഇന്ത്യൻ
ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള സമത്വം തുല്യത തുടങ്ങിയ ആശയങ്ങൾ ഏത് വിദേശ രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ് സ്വാംശീകരിച്ചിട്ടുള്ളതെന്ന ചോദ്യം ഉന്നയിച്ചപ്പോൾ ബുദ്ധനിൽ നിന്നാണ് അതൊക്കെ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയുകയുണ്ടായി. 1200 വർഷക്കാലം നിലനിന്ന പ്രബല ചിന്താ
ധാരയായിരുന്നു ബുദ്ധമതാശയങ്ങൾ.എന്നാൽ നാരായണ ഗുരുവിൻ്റെ ശിഷ്യനായിരുന്ന ധർമ്മതീർത്ഥ സ്വാമികൾ രചിച്ച ഹിന്ദു ബ്രാഹ്മണ സാമ്രാജ്യത്തിൻ്റെ. ഹിംസ എന്ന കൃതിയിൽ ബ്രാഹ്മണിക ശക്തികൾ എങ്ങിനെയാണ് ബുദ്ധ വിചാരധാരയെ തകർത്തതെന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ബുദ്ധനാണ് ഇന്ത്യയിൽ
മാനവ സമത്വം ,തുല്യത, സാഹോദര്യം, തുടങ്ങിയ മാനവീക ആദർശങ്ങൾ നമുക്ക് നൽകിയത് .എന്നാൽ ഇന്ന് അത്തരം ആദർശങ്ങളെ തമസ്കരിക്കാനും മനുസ്മൃതി കൊണ്ട് ഭരണഘടനയെപ്പോലും തള്ളിക്കളയാനുമാണ് രാജ്യം ഭരിക്കുന്ന പ്രബല രാഷ്ട്രീയ കക്ഷി ശ്രമിക്കുന്നത്. ,അതു കൊണ്ട് നമുക്ക് ഉയർത്തിപ്പിടിക്കാനുള്ള ഏക ഗ്രന്ഥം നമ്മുടെ ഭരണഘടനയാന്. ഇന്ത്യക്കാരൻ്റെ വിശുദ്ധ ഗ്രന്ഥമാണ് അവൻ്റെ ഭരണ ഘടന. ഇന്ന് കൾച്ചറൽ റവല്യൂഷന് വേണ്ടി നിലകൊള്ളുന്നവർ ഈ കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വി.എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൾച്ചറൽ ഫോറം മാസിക ഡോ. പി.കെ. പോക്കർ ഡോ: ഖദീജാ മുംതാസിന് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു.
മാളു ആർ ദാസ് , വേണുഗോപാലൻ കുനിയിൽ,
സുനിൽ ജോസഫ്,കെ.പി ചന്ദ്രൻ ,ഡോ.കെ.എൻ.
അജോയ് കുമാർ , കെ. വാസുദേവൻ .എൻ .വി. ബിജു,മണികണ്ഠൻ മൂക്കുതല എന്നിവർ സംസാരിച്ചു.
തുടർന്ന് ബുഹോ വിത്ത് മുഹബ്ബത്ത് അവതരിപ്പിച്ച പ്രതിരോധ സംഗീതം, തുപ്പേട്ടൻ്റെ രചനയിൽ അരുൺ ലാൽ സംവിധാനം ചെയ്ത് "ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ " അവതരിപ്പിച്ച നൂറ് ശതമാനം സിന്ദാബാദ് എന്ന നാടകവും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.