Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 23:27 IST
Share News :
ചാവക്കാട്:മകളുടെ വിവാഹത്തിന് വേണ്ടി ബാങ്ക്‌ലോൺ എടുക്കുന്നതിനാവശ്യമായ രേഖകൾ ശരിയാക്കുന്നതിന് മണത്തല വില്ലേജിൽ പോയപ്പോഴാണ് തന്റെ ആകെയുള്ള 10 സെന്റ് ഭൂമിയിൽ വഖഫ് ബോർഡ് അവകാശമുന്നയിച്ച് നോട്ടിസ് നല്കിയ വിവരം വലിയകത്ത് ഹനീഫ അറിയുന്നത്.വസ്തു ക്രയവിക്രയത്തിനാവശ്യമായ ആർഒആർ സർട്ടിഫിക്കറ്റൊ,കൈവശാവകാശ സർട്ടിഫിക്കറ്റൊ നല്കരുതെന്നാണ് വഖഫ് ബോർഡിൽ നിന്നും മണത്തല വില്ലേജ് ഓഫീസിലേക്ക് നോട്ടിസ് വന്നിട്ടുള്ളത്.ഹനീഫ മാത്രമല്ല ആറ് സർവ്വേ നമ്പറുകളിലായി പതിനേഴ് ഏക്കർ ഭൂമിയിൽ താമസിക്കുന്ന ഇരുനൂറിലധികം കുടുംബങ്ങളാണ് മണത്തല വില്ലേജിൽ വഖഫ് ബോർഡിൽ നിന്നും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.നൂറ് വർഷത്തിലധികമായി താമസിക്കുന്ന പരമ്പരാഗത സ്വത്തുക്കളിലും,വില കൊടുത്ത് വാങ്ങിച്ചവയിലും,പട്ടയം ലഭിച്ച വസ്തുക്കളിലും വഖഫ് അവകാശമുന്നയിച്ചതിലെ വിരോധാഭാസത്തിൽ പകച്ചിരിക്കുകയാണ് മണത്തല നിവാസികൾ.ചാവക്കാട് നഗരസഭ 20-ആം വാർഡിൽ മണത്തല പള്ളിയുടെ പുറകിലുള്ള സ്ഥലത്താണ് വഖഫ് ബോർഡ് അതിക്രമം നടത്തിയിട്ടുള്ളത്.സംസ്ഥാന സർക്കാരിന് പരാതി നൽകിയെങ്കിലും യാതൊരു അനുകൂല പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.മറ്റാർക്കും അവകാശമില്ലെന്ന് തെളിയിക്കുന്നതിന് മാസങ്ങളെടുത്ത് എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ് സർക്കാർ പട്ടയം നല്കിയ വസ്തുക്കൾ തങ്ങളുടേതാണെന്ന് അവകാശം പറയുന്ന വഖഫ് ബോർഡിന്റെ നടപടി തികച്ചും അന്യായമാണ്.വഖഫ് നിയമഭേദഗതിക്ക് കേന്ദ്രസർക്കാർ ശ്രമിക്കുന്ന ഈ സമയത്ത് ചാവക്കാട് മണത്തല നിവാസികളുടെ ഈ അവസ്ഥ ജോയിന്റ് പാർലിമെന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ബിജെപി നേതാവ് അൻമോൽ മോത്തി പറഞ്ഞു.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടുത്തെ ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ വഴുതികളിക്കുകയാണ് ഇടത് വലത് രാഷ്ട്രീയ മുന്നണികൾ.
Follow us on :
Tags:
More in Related News
Please select your location.