Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്ര എഴുന്നുള്ളിപ്പിന് ആനയ്ക്കു പകരം വേതാളി വാഹനം

05 Apr 2024 12:54 IST

santhosh sharma.v

Share News :

വൈക്കം: ക്ഷേത്രങ്ങളിലെ ആനയെഴുന്നുള്ളിപ്പിൻ്റെ പ്രായോഗിക ബുദ്ധിമുട്ടുകളും, സാമ്പത്തികച്ചെലവുകളും ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി വൈക്കം മൂത്തേടത്ത് കാവ് ദേവീക്ഷേത്രത്തിൽ

ആനയ്ക്കു പകരം വേതാളി വാഹനം ഉപയോഗിക്കുമെന്ന് എൻഎസ്എസ് സംയുക്ത മേഖലാ കരയോഗം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം വരിക്കപ്ലാവിൻ്റെ ഒറ്റത്തടിയിൽ വലതു കാൽമുട്ടുമടക്കി ഇരുകൈകളും ഉയർത്തിയ നിലയിൽ ആണ് വേതാളി രൂപം നിർമ്മിച്ചിരിക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഋഷഭ വാഹനത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ദാരുശില്പി വൈക്കപ്രയാർ ശിവദാസൻ ആചാരിയാണ് വ്രതാനുഷ്ഠാനത്തോടെ വേതാളി വാഹനം തയ്യാറാക്കിയിരിക്കുന്നത്. മീനമാസത്തിൽ നടത്താറുള്ള എതിരേല്പിന് ആനപ്പുറത്ത് ദേവീ വിഗ്രഹം എഴുന്നുള്ളിക്കുന്നതിന് പകരമായാണ് ഇനി മുതൽ വേതാളി വാഹനം ഉപയോഗിക്കുക. വിവിധ കരയോഗങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മൂത്തേടത്ത് കാവ് കരയോഗമന്ദിരത്തിൽ എത്തിച്ചേരുന്ന വേതാളി വാഹനത്തെ പഞ്ചവാദ്യത്തിൻ്റേയും പൂത്താലത്തിൻ്റേയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ച് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സമർപ്പണം നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി സംസ്കാരക്രിയകളും നേത്രോന്മീലനവും നടത്തുന്നതോടെ ഇത് മൂത്തേടത്തുകാവിലമ്മയുടെ വാഹനമായി മാറും. മേഖലയിലെ കരയോഗങ്ങളുടെ എതിരേല്പുകൾക്ക് ഭഗവതിയുടെ തിടമ്പ് എഴുന്നുള്ളിക്കാൻ ഇനി മുതൽ വേതാളി വാഹനം ഉപയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു കെ.ബി ജയചന്ദ്രൻ നായർ, എം.വി രാധാകൃഷ്ണൻ നായർ, ഗോപിനാഥൻ നായർ ,സതീശൻ നായർ, പി.സുമേഷ് കുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News