Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2024 21:30 IST
Share News :
പുന്നയൂർക്കുളം:വടക്കേക്കാട് കൊമ്പത്തേൽപ്പടിയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഥലത്ത് കണ്ടത് കാട്ടുപൂച്ചയാണെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ.എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസർ ഗീവറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ 10 മണിയോടെ സ്ഥലത്ത് പരിശോധനക്കെത്തിയത്.വ്യാഴാഴ്ച രാത്രി11.15 ഓടെ കൊമ്പത്തേൽപ്പടിക്ക് കിഴക്കു ഭാഗം കല്ലൂർ മതിലകത്ത് അക്ബറിൻ്റെ വീടിന് സമീപത്താണ് പുലിയെന്ന് തോന്നിക്കുന്ന രൂപത്തിലുള്ള ജീവിയെകണ്ടത്.അക്ബറിൻ്റെ ഭാര്യ സെബീനയാണ് ജീവിയെ കണ്ടത്.രാത്രിയിൽ കരണ്ട് പോയതിനെ തുടർന്ന് വീട്ടുകാർ വാതിലടച്ച് വീടിനകത്തായിരുന്നു.ഈ സമയം നായ്ക്കൾ ശക്തമായി കുരക്കുന്നുണ്ടായിരുന്നു.കുറച്ച് കഴിഞ്ഞ് കരണ്ട് വന്നപ്പോൾ വാതിൽ തുറന്ന് നായ്ക്കൾ കുരക്കുന്നതെന്തിനാണെന്ന് നോക്കിയപ്പോഴാണ് വീടിന് മുന്നിലെ തറയിൽ പുലിയോട് സാദൃശ്യമുള്ള ജീവി നിൽക്കുന്നത് കണ്ടത്.ജീവിയെ കണ്ട് പേടിച്ച് നിന്ന സെബീനയുടെ മുന്നിലേക്ക് തറയുടെ മുകളിൽ നിന്ന് ജീവി ചാടിയെങ്കിലും പെട്ടെന്ന് തന്നെ സെബീന വീടിനകത്ത് കയറി വാതിലടച്ചു.തുടർന്ന് ബന്ധുക്കളെയും,പോലീസിലും വിവരമറിയിച്ചു.പൊലീസ് എത്തി അന്വേഷിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.പുലിയുടെതെന്ന് കരുതുന്ന കാൽപാടുകൾ സമീപത്തും തറയിലും പതിഞ്ഞിട്ടുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.