Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര സർക്കാരിന് കേരളത്തോട് ഇരട്ടത്താപ്പ് സമീപനം: ഫ്രാൻസിസ് ജോർജ് എംപി

10 Sep 2024 16:57 IST

CN Remya

Share News :

കോട്ടയം: നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻ്റെ നഷ്ടങ്ങൾ പ്രധാനമന്ത്രി അടക്കുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും കേരളത്തിന് ഒരു സഹായവും അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട്ട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു.

പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകുകയും മുഖ്യമന്തി നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും ഇതുവരെ ഒരു സഹായവും അനുവദിച്ചിട്ടില്ല. വയനാട് ദുരന്തത്തിന് ശേഷം ആന്ധ്രയിലും തെലുങ്കാനയിലും ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 3448 കോടി രൂപയുടെ സഹായം ഈ സംസ്ഥാങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുകയുണ്ടായി. എന്നാൽ കേരളത്തിന് യാതൊരു വിധ സഹായവും ഇതുവരെ കേന്ദ്രം അനുവദിച്ചിട്ടില്ല. ഇത് ബി.ജെ.പി ഗവൺമെന്റ് കേരളത്തോട് കാണിക്കുന്ന ഇരട്ടത്താപ്പ് സമീപനമാണന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു.

Follow us on :

More in Related News