Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2024 11:02 IST
Share News :
കോട്ടയം: പട്ടികജാതി വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (ഇ-ഗ്രാൻ്റ് ) രണ്ടര ലക്ഷം രൂപ കുടുംബ വാർഷിക വരുമാന പരിധി നിശ്ചയിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനം പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് അംബേദ്‌കർ പ്രോഗ്രസിവ് ഡെമോക്രറ്റിക് ഫോറം ( എ.പി ഡി എഫ് ) കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തി. ധർണ എ പി ഡി എഫ് ചെയർമാൻ എസ് രാജപ്പൻ ഉദ്ഘാടനം ചെയ്തു. പട്ടിക വിഭാഗ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്നും പുറത്താക്കുന്നതിന് കാരണമാകുന്ന ഈ വിജ്ഞാപനം ഉടനടി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വിജ്ഞാപനം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സമരം കൂടുതൽ വ്യാപിപ്പിക്കുമെന്നും ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.
എ പി ഡി എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് അനിൽകുമാർ വി ആർ അധ്യക്ഷത വഹിച്ചു. എ പി ഡി എഫ് ജനറൽ സെക്രട്ടറി ഷാജു വി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എ പി ഡി എഫ് വൈസ് ചെയർമാൻ ഡോ. ഷിബു ജയരാജ്, ചന്ദ്രശേഖരൻ, മധു പുന്നപ്ര (ആലപ്പുഴ), പ്രിയൻ പി മാത്യു. റെജി ടി കെ (കോട്ടയം), എം സി മറിയാമ്മ ( ഇടുക്കി), സജ്ജൻ എഴുമറ്റൂർ (പത്തനംതിട്ട) എന്നിവർ സംസാരിച്ചു. അംബേദ്‌കർ പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എ പി എസ് എ) പ്രസിഡൻ്റ് അശ്വതി ടി രാജ് സ്വാഗതവും റവ. ഡിക്രൂസ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.