Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 19:07 IST
Share News :
വെള്ളിക്കുളങ്ങര: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളിലൊന്നായ മറ്റത്തൂര്‍ പഞ്ചായത്ത് വിഭജിച്ച് വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപവല്‍ക്കരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിക്കുളങ്ങര യൂനിറ്റ് വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എം.ജെ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു .യൂനിറ്റ് പ്രസിഡന്റ് വി.പി ജോണി അധ്യക്ഷത വഹിച്ചു
അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി ,പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് നിയോജക മണ്ഡലം ട്രഷറര്‍ ഡേവിസ് വില്ലടത്തുകാരന്‍ കാഷ് അവാര്‍ഡ് സമ്മാനിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ പി.ജി രഞ്ചിമോന്‍, എ.ഡി.സണ്ണി, എ.എം.ജോര്‍ജ്, റഷീദ് ഏറത്ത്, വനിത വിങ് സെക്രട്ടറി സൗമ്യ പ്രസ്റ്റീജ്, ജോര്‍ജ് താഴെക്കാടന്‍, ബാബു കാവുങ്കല്‍.ഔസേപ്പച്ചന്‍ കുളത്തിനാല്‍,തോമസ് അറയ്ക്കപറമ്പില്‍, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.പി.ജോണി(പ്രസി.്),ഔസേപ്പച്ചന്‍ കുളത്തിനാല്‍(വൈസ് പ്രസി.), എ.ഡി.സണ്ണി (സെക്ര.),തോമസ് അറയ്ക്കപറമ്പില്‍(ജോ. സെക്ര.),ജോര്‍ജ് ആക്കല്‍ (ട്രഷ.)
Follow us on :
Tags:
More in Related News
Please select your location.