Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2024 19:25 IST
Share News :
വയനാട് ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി വെള്ളന്നൂർ ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക മുമ്പോട്ടുവെച്ച ആശയം പ്രാവർത്തികമാക്കുകയായിരുന്നു ലോവർ പ്രൈമറി സ്കൂളിലെ കുട്ടികൾ. രണ്ടാം ക്ലാസുകാരനായ കെ ഹൃദന്ത് തന്റെ പണക്കുടുക്ക പൊട്ടിച്ച് നൽകിയ 2,860 രൂപ ഉൾപ്പെടെ കുട്ടികൾ സ്വരൂപിച്ച 15,000 രൂപ സ്കൂൾ ലീഡർ വേദലക്ഷ്മിയിൽ നിന്ന് പി.ടി.എ റഹീം എംഎൽഎ ഏറ്റുവാങ്ങി. ചടങ്ങിൽ വെള്ളന്നൂർ പെണ്ണൊരുമ സ്വാശ്രയ സംഘം അംഗങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 12,000 രൂപയുടെ ചെക്ക് സ്വാശ്രയ സംഘം സെക്രട്ടറി പി.കെ സരസ പി.ടി.എ റഹീം എംഎൽഎയെ ഏൽപ്പിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡൻ്റ് എം സുഷമ, മെമ്പർ പ്രീതി വാലത്തിൽ, ഹെഡ്മിസ്ട്രസ് ടി പ്രിയ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
More in Related News
Please select your location.