Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുലശേഖരപുരത്തെ പരസ്യപോര്: നടപടിക്കൊരുങ്ങിനേതൃത്വം

30 Nov 2024 09:15 IST

Enlight News Desk

Share News :

കൊല്ലം: കരുനാഗപ്പള്ളിയിലെ പരസ്യപോരിലും കൈയ്യാങ്കളിയിലും ഇടപെടല്‍ തുടങ്ങി സിപിഐഎം സംസ്ഥാന നേതൃത്വം.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം നാളെ കൊല്ലത്ത് ചേരും. സമ്മേളന കാലയളവിലെ പരസ്യ പ്രതികരണങ്ങളില്‍ നടപടി എടുത്താല്‍ അത് അസാധാരണ നടപടിയാകും. കരുനാഗപ്പള്ളി കുലശേഖരപുരത്തെ തമ്മില്‍തല്ല് പാര്‍ട്ടിക്ക് സംസ്ഥാനത്ത് വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് പാർിട ഇപെടൽ.

ഇന്നലെ കുലശേഖരപുരത്ത് ലോക്കല്‍ സമ്മേളനത്തില്‍ പ്രവര്‍ത്തകരുടെ കൂട്ടതല്ലിന് പിന്നാലെയാണ് തർക്കം തെരുവിലിറങ്ങിയത്.

സേവ് സിപിഐഎം എന്നെഴുതിയ പ്ലക്കാര്‍ഡുയി ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ ഉള്ളവരെ തീരുമാനിച്ചതാണ് കാരണമായത്.

ആലപ്പാട് ലോക്കല്‍ സമ്മേളനത്തിലും നേതൃത്വത്തിന് നേരെ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജനുo, ജെ മേഴ്‌സിക്കുട്ടിയമ്മയും പങ്കെടുത്ത ലോക്കല്‍ സമ്മേളനത്തിലാണ് പ്രതിഷേധം. നേതൃത്വത്തിന് എതിരെ കരുനാഗപ്പള്ളിയിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

Follow us on :

More in Related News