Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2025 20:09 IST
Share News :
മലപ്പുറം : സഹകരണ സ്ഥാപനങ്ങൾ മുഖേന സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്ത ഇനത്തിൽ സംഘങ്ങൾക്കും കളക്ഷൻ ഏജൻറുമാർക്കും ലഭിക്കേണ്ട ഇൻസെന്റീവ് ഉടൻ അനുവദിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ( സി.ഇ.ഒ ) ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
2024 മാര്‍ച്ച് മുതൽ വിതരണം ചെയ്ത പെൻഷനുകളുടെ ഇൻസെന്റീവ് കുടിശ്ശികയാണെെെെന്ന് സി.ഇ.ഒ ചൂണ്ടിക്കാട്ടി.
കുടിശ്ശികയുള്ള ഇന്‍സെന്‍റവ് ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്നും സഹകരണ ജീവനക്കാര്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കാതെയും ഒന്നൊന്നായി വെട്ടികുറച്ചും സര്‍ക്കാര്‍ ജീവനക്കാരെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.ഇ.ഒ ആരോപിച്ചു.
ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് സി.ഇ.ഒ നേത്യത്വം നല്‍കും. ഇന്‍സെന്‍റീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി , ധനകാര്യ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് സെക്രട്ടറി, രജിസ്ട്രാര്‍ എന്നിവര്‍ക്ക് സി.ഇ.ഒ നിവേദനം നല്‍കും.
പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി അനീസ് കൂരിയാടന്‍, വി.പി. അബ്ദുൽ ജബാർ, നൗഷാദ് പുളിക്കല്‍, ഹുസൈന്‍ ഊരകം, ടി.യു.ഉമ്മര്‍, കെ.വി.അബ്ദുല്‍ ജബാര്‍, എം.ജുമൈലത്ത്, സാലിഹ് മാടമ്പി,
ഉസ്മാന്‍ തെക്കത്ത്, ടി.പി.ഇബ്രാഹീം, വി.എന്‍.ലൈല, എം.പി.ഫസലുറഹിമാന്‍, കെ.അബ്ദുല്‍ അസീസ്, റിയാസ് വഴിക്കടവ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.