Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിലെ ഹർത്താൽ: കടുത്ത വിമർശനവുമായി ഹൈക്കോടതി

22 Nov 2024 11:53 IST

Shafeek cn

Share News :

കൊച്ചി: വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

ഹർത്താൽ മാത്രമാണോ ഏക സമര മാർഗ്ഗമെന്ന് ചോദിച്ച ഹൈക്കോടതി ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു.


വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ല. ഹർത്താൽ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Follow us on :

More in Related News