Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 16:03 IST
Share News :
ഇടുക്കി:
കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് നെടുങ്കണ്ടം
നെടുങ്കണ്ടം നാലുമലയിൽ കുടുങ്ങിയത്.
ഓഫ് റോഡ് ട്രക്കിങിനെത്തിയ ഇവര്‍ കനത്ത മഴ കാരണമാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നുള്ള 40 അംഗ സംഘം അനധികൃതമായി ട്രക്കിങിനെത്തിയത്. ഇവര്‍ മലമുകളിലേക്ക് കയറുമ്പോള്‍ മഴയുണ്ടായിരുന്നില്ല. അല്‍പ്പസമയത്തിനു ശേഷം കനത്ത മഴ പെയ്തതോടെ വാഹനം തിരിച്ചിറക്കാനാവാതെ ട്രക്കിങ് മുകളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന്, വാഹനത്തിലുണ്ടായവര്‍ താഴേക്ക് നടന്നുവന്ന് നാട്ടുകാരോട് സഹായംഅഭ്യര്‍ഥിക്കുകയായിരുന്നു. സമീപവാസികള്‍ ഇവര്‍ക്ക് റിസോര്‍ട്ടുകളില്‍ രാത്രിയില്‍ താമസസൗകര്യം ഒരുക്കി. വാഹനങ്ങള്‍ കുടുങ്ങിയ വിവരം അറിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മഴക്കാലത്ത് ട്രക്കിങിന് നിരോധനം ഏര്‍പ്പടുത്തിയ സ്ഥലത്തേക്കാണ് സഞ്ചാരികളെത്തിയത്.
. ട്രക്കിംഗ് നിരോധിച്ച മേഖലയാണിവിടം. ഉച്ചയ്ക്ക് ശേഷം മഴ ശക്തമായതോടെ വാഹനങ്ങൾ തിരികെ ഇറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ എത്തി. ഇരുവശങ്ങളും ചെങ്കുത്തായ മലമുകളിലൂടെ അപകടകരമായ രീതിയിലാണ് വാഹനങ്ങൾ മുകളിലേക്ക് എത്തിച്ചത്.കുടുങ്ങിയ വാഹനങ്ങൾ പലതും താഴേക്ക് പോകാതെ കയർ കെട്ടി നിർത്തേണ്ടി വന്നു. തുടർന്ന് വാഹനത്തിലെത്തിയ സഞ്ചാരികൾ കാൽനടയായി താഴെ എത്തി നാട്ടുകാരുടെ സഹായം തേടി. സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രാമക്കൽമേട്ടിലെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകുവാൻ ഇടുക്കി ജില്ലാ കളക്ടർ തഹസിൽദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ഓടിച്ചവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എസ്.പി വിഷ്ണു പ്രദീപും വ്യക്തമാക്കി.
Follow us on :
More in Related News
Please select your location.