Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2024 13:49 IST
Share News :
മുക്കം: ബലിപെരുന്നാളിന് അറുക്കാൻ കൊണ്ട് വന്ന പോത്ത് വിരണ്ടോടി. രണ്ട് മണിക്കൂറിൻ്റെ പരിശ്രമത്താൽ പോത്തീകീഴ്പ്പെടുത്തി കെട്ടിയിട്ടു. അതിനിടയിൽ ഒരാൾക്ക് പരിക്കേറ്റു.
ഓമശ്ശേരി മാനിപുരം കൊളത്തക്കര മദ്രസയിൽ പെരുന്നാളിന് അറുക്കാൻ കൊണ്ടുവന്ന ഏഴു പോത്തിൽ ഒരു പോത്ത് വിരണ്ടോടിയത്. മുക്കം അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്നാണ് പോത്ത് കീഴ്പ്പെടുത്തിയത്.
അസിസ്റ്റൻറ് സേഷൻ ഓഫീസർ മധു ആറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളായ
സീനിയർ ഫയർ ഓഫീസർ മനോജ് സി, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജയേഷ് കെ ടി, രജീഷ് കെ, അജേഷ് ജി ആർ അജീഷ് കെ പി എൽബിൻ രാധാകൃഷ്ണൻ കെ പി ജോളി ഫിലിപ്പ് നാട്ടുകാരും ചോർന്ന് രണ്ട് മണിക്കർ ശ്രമതിന് ശേഷം പോത്തിനെ പിടിച്ചുകെട്ടി. മാനിപുരം പുഴ കടന്ന് ഓടിയ പോത്ത് ഒരു വീടിൻറെ കോമ്പൗണ്ടിൽ കടന്നപ്പോൾ ഗേറ്റ് ലോക്ക് ചെയ്തു പിന്നീട് ഒരു മണിക്കൂർ പരിശ്രമത്തിന് ശേഷം പോത്തിനെ റണ്ണിങ് ബോലേ റോപ്പ് ഉപയോഗിച്ചു പിടിച്ചു കെട്ടിയത്.
Follow us on :
Tags:
More in Related News
Please select your location.