Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 14:24 IST
Share News :
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിനെതിരെ കൂടുതല്‍ ആരോപണം. എന്‍ പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാര്‍ വാങ്ങിയെന്നും ഇതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മുന്‍ ധനമന്ത്രിയായ ഡോ. ടിഎം തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ എന്‍ പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചത്.
കോഴിക്കോട് കളക്ടറായിരിക്കെ എന്‍ പ്രശാന്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാര്‍ വാങ്ങി. ധനകാര്യ നോണ്‍ ടെക്‌നിക്കല്‍ പരിശോധന വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതുകയും ചെയ്തു. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍, ഈ 'നന്മമരം' അഡീഷണല്‍ സെക്രട്ടറിയെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഗോപകുമാര്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോഴിക്കോട് 'ബ്രോ' ആയിരിക്കെ ഫണ്ട് വകമാറ്റിയെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ഗോപകുമാറിന്റെ ആരോപണം.
ഗോപകുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആഴക്കടല്‍ യാനങ്ങളുടെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുപ്പടുപ്പിന്റെ തലേന്നോ മറ്റോ സര്‍ക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐഎഎസ് നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രം . അവിടെ നിന്നില്ല ആ ധാരണാ പത്രം പഴയ തന്റെ ബോസായ ചെന്നിത്തലയ്ക്ക് ചോര്‍ത്തി കൊടുത്തു. ഓരോ സീനുകളായി നാടകം അരങ്ങേറി. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ബോള്‍ഡ് ആയ മന്ത്രിമാരില്‍ മുമ്പിലാണ് ശ്രീമതി മേഴ്‌സികുട്ടിയമ്മയുടെ സ്ഥാനം. 15 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി വോട്ട് മൂന്നു ശതമാനമായി കുറഞ്ഞു. അങ്ങനെ പ്രശാന്തിന്റെ കാര്‍മ്മികത്വത്തില്‍ കോണ്‍ഗ്രസ് - ബി ജെ പി സംയുക്ത സ്ഥാനാര്‍ത്ഥി വിഷ്ണുനാഥ് ജയിച്ചു. തീരദേശ മണ്ഡലങ്ങളില്‍ പൊതുവില്‍ ഈ കുതന്ത്രം പക്ഷെ ഏശിയില്ല.
ഈ നന്മ മരം കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോണ്‍ ടെക്‌നിക്കല്‍ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതി. റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഒരു അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് . അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാം. എന്നെ വിളിച്ചിരുന്നു പല വട്ടം. അയാളെ ഭള്ളു പറഞ്ഞു കൊണ്ടുള്ള വിളി. അയാള്‍ അയാളുടെ ജോലിയല്ലേ ചെയ്യുന്നത് എന്നു സാമാന്യം കടുപ്പിച്ചു തന്നെ ചോദിക്കുകയും ചെയ്തു. ആ അഡീഷണല്‍ സെക്രട്ടറിയെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി.
ഞങ്ങളുടെ കൂടെ ഉത്തമബോധ്യത്തില്‍ ചെയ്ത ജോലിയുടെ പേരില്‍ ഞങ്ങളുള്ളപ്പോള്‍ ഒന്നും ചെയ്യില്ല എന്നു ചിരിച്ചു കൊണ്ട് പറയുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയായിരുന്ന സീനിയര്‍ ഐഎഎസുകാരനാണ് എന്നോട് പിന്നീട് സംസാരിച്ചത്. ബ്രോയുടെ ഭീഷണി പോക്കറ്റില്‍ ഇടണം എന്നു തന്നെ പറഞ്ഞതോര്‍മ്മയുണ്ട്. ഉദ്യോഗസ്ഥ ബിംബങ്ങളെ ആരാധിക്കുന്ന ശുദ്ധാത്മാക്കള്‍ക്ക് ഒരു പാഠപുസ്തകമാണ് ഈ പ്രശാന്ത് എന്ന സിവില്‍ സര്‍വീസുകാരന്‍.
Follow us on :
Tags:
More in Related News
Please select your location.