Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 11:57 IST
Share News :
മുക്കം: മലയോരത്തെ വൃഷ്ടിപ്രദേശങ്ങളായ വെള്ളരിമല, ആനക്കാംപൊയിൽ തുടങ്ങി വന മേഖലകളിലുണ്ടായ കനത്ത മഴയാൽ മലവെള്ളപാച്ചിൽ ശക്തമാകുന്നു. വ്യാഴായ്ച്ച രാവിലെ 6 മണി മുതൽ ആരംഭിച്ച കനത്ത മഴയും കാറ്റും മലയോര മേഖലയിൽ തുടരുകയാണ്. ഇരുവഴിഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും മലവെള്ളപാച്ചിൽ ജലനിരപ്പ് ഉയരുന്നു. ഇലന്ത് കടവ് തുരുത്തിലും ജലവിതാനം ഉയർന്നിരിക്കയാണ്. പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ കനത്ത മഴയും കാറ്റുമാണ് ഇന്ന് രാവിലെ മുതൽ അനുഭവെപെടുന്നതായി ആനക്കാ പൊയിൽ നിവാസികൾ എൻലൈറ്റ് നൂസിനോട് പറഞ്ഞു. മുറമ്പാത്തി പുഴയിൽ ഇന്ന് രാവിലെ 11 മണിയേ ടെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നിട്ടുണ്ട്. മലയേ ാര ത്തെ ഒട്ടുമിക്ക ഭാഗങ്ങളിലും കനത്ത മഴയോടപ്പം കാറ്റുമുണ്ട്. ചാലിപ്പുഴ, തുഷാരഗിരി, പതങ്കയം, അരിപ്പാറ, തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം ച്ചാട്ടം ശക്തിപ്പെട്ടതിനാൽ ആ ഭാഗങ്ങളിൽ സഞ്ചാരികളുടെ സന്ദർശനം ഒഴിവാക്കണെമെന്നാണ് അധികൃതർ ആവശ്യപെപട്ടിരിക്കയാണ്. പുല്ലൂരാമ്പാറ, കോടഞ്ചേരി , മുറമ്പാത്തി , തിരുവമ്പാടി ഉറുമി തുടങ്ങി മലയോരങ്ങളിൽ വ്യാഴായ്ച്ച കനത്ത മഴ തുടരുകയാണ് . കനത്ത മഴയിലുണ്ടായ മലവെള്ള പാച്ചിലിൽ ചെമ്പ് കടവ് പാലത്തിൽ വെള്ളം കയറിയത് ഭീഷണിയായി.
Follow us on :
Tags:
More in Related News
Please select your location.