Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശം താണ്ടി വയലുകളിലെത്തിയ ജലപക്ഷികൾ മടക്കയാത്രക്കുള്ള ഒരുക്കത്തിലേക്ക്

10 Aug 2024 11:52 IST

UNNICHEKKU .M

Share News :

'

  

മുക്കം: ഇടവപ്പാതിയോടെവയലുകളിൽ ദൃശ്യവിരുന്നായി ദേശം താണ്ടിയെത്തിയ ജല പക്ഷികൾ യാത്രയാകാനുള്ള ഒരുക്കത്തിൽ . ചേന്ദമംഗല്ലൂർ, പുൽപറമ്പ്, ആറ്റുപുറം,മണാശ്ശേരി, പൊറ്റ ശ്ശേരി,നായർകുഴി കാരശ്ശേരി, കൊടിയത്തൂർ തുടങ്ങി മലയോ പ്രദേശങ്ങളിൽ വർഷം തോറും വിരുന്നെത്തിയ  ജലപക്ഷികളാണ് യാത്രയാവുന്നത്., അരിവാൾ കൊക്കൻ, ഇരട്ട കൊക്കൻബകം, ചിന്ന മുണ്ടി, ചായ മുണ്ടി, പെരുമുണ്ടി, ഇരണ്ട പക്ഷികൾ തുടങ്ങിയ ഒട്ടേറെജല പക്ഷികൾ കൂട്ടത്തോടെ ഈ മാസവസാനത്തിൽ യാത്രയാകുന്നത്. പലരും കുഞ്ഞുങ്ങളുമൊത്താണ് യാത്രകാറുള്ളത്. വയലുകളോട് ചേർന്ന മരങ്ങളിലും കുറ്റിച്ചെടികളിലും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെങ്കിലും ഇക്കുറി പലർക്കും  വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു. ഇത്തരം ജലപക്ഷി കുഞ്ഞുങ്ങൾ ജലത്തിലൂെടെ ഒഴുകി നടക്കുന്നതിനെ രക്ഷപ്പെടുത്തിയത് എൻലൈറ്റ് നൂസ് വാർത്തയാക്കിയിരുന്നു. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും മറ്റുമാണ് ജലപക്ഷികൾ ധാരാളമായി എത്തിയിരുന്നത്. അരിവാൾ കൊക്കുകൾ വയലുകളിലെ പ്രാണികളെയും, പരലുകളെയും പിടികൂടി കൂട്ടമായിട്ടുള്ള സഞ്ചാരവും അതേ സമയം താറാവ് വർഗ്ഗത്തിൽപ്പെട്ട ഇരണ്ട പക്ഷികൾ പ്രത്യേക വിശിലടി ശബ്ദ മുയർത്തി വയലുകളിെലെ മുകളിൽ വട്ടമിട്ട് പറക്കുന്ന കാഴ്ച്ചകൾ വളരെ മനോഹരവുമായിരുന്നു. . അരി വാൾകൊക്കൻ പക്ഷികൾ തലതാഴ്ത്തിയും നീണ്ട കഴുത്ത് ചലിപ്പിച്ചുള്ള നടത്തവും ചായ മുണ്ടിയുടെ നീണ്ട മെലിഞ്ഞ കഴുത്തും ശരീരത്തിലെ മഞ്ഞയും തവിട്ട് നിറവും മഞ്ഞകണ്ണുംആകർഷകമാണ്.കൂട്ടത്തോടെ സഞ്ചചരിക്കുന്ന കാലി മുണ്ടികളുടെ ഇടയ്ക്കുള്ള വർണ്ണമാറ്റവും വേറീട്ടൊരു ദൃശ്യവിരുന്നാണ്. ആഗസ്ത് മാസവസാനത്തോലെ വയൽ വീട്ട് ജന്മനാട്ടിലേക്ക് യാത്രയാവുകയായി. 

ചിത്രം: ചേന്ദമംഗല്ലുർ വയലുകളിൽ വിരുന്നെത്തിയ അരിവാൾകൊക്കൻ പെരുമുണ്ടി ജല പക്ഷികൾ .

Follow us on :

More in Related News