Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമ്മാനമടിച്ചെന്ന് പറഞ്ഞ് വ്യാജ ടിക്കറ്റ് നൽകി പണം തട്ടി

06 Nov 2024 18:53 IST

Anvar Kaitharam

Share News :

സമ്മാനമടിച്ചെന്ന് പറഞ്ഞ് വ്യാജ ടിക്കറ്റ് നൽകി പണം തട്ടി


പറവൂർ: സമ്മാനമടിച്ചെന്ന് പറഞ്ഞ് വ്യാജ ടിക്കറ്റ് നൽകി പണം തട്ടിയെടുത്തതായി പരാതി.

പറവൂർ വെസ്റ്റ് സഹകരണ ബാങ്കിന് മുന്നിൽ സ്ഥിരമായി ലോട്ടറി വിൽപ്പന നടത്തുന്ന വാവക്കാട് പള്ളത്ത് ഹരി (68)യാണ് പറവൂർ പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച രാവിലെ 10നും 11നും മദ്ധ്യേ ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് തനിക്ക് രണ്ട് ലോട്ടറി ടിക്കറ്റുകളിൽ 5000 രൂപ വീതം സമ്മാനം അടിച്ചെന്നും, സമ്മാനതുക നൽകണമെന്നും ആവശ്യപ്പെട്ട് ടിക്കറ്റ് ഹരിക്കു നൽകി.

കൈവശമുണ്ടായിരുന്ന റിസൾട്ട് ഷീറ്റിൽ പരിശോധിച്ചപ്പോൾ ടിക്കറ്റിലെ നമ്പർ കൃത്യമായിരുന്നതിനാൽ ഹരി ടിക്കറ്റുകൾ വാങ്ങി 10,000 രൂപ നൽകി. 1,600 രൂപയ്ക്ക് ഹരിയുടെ കയ്യിൽ നിന്നു വേറെ ടിക്കറ്റുകൾ എടുത്താണ് യുവാവ് പോയത്. യുവാവു നൽകിയ ടിക്കറ്റുകളുമായി ഹരി പതിവായി ടിക്കറ്റെടുക്കുന്ന കൊടുങ്ങല്ലൂരിലെ ഏജൻസിയിൽ ചെന്നപ്പോഴാണ് തട്ടിപ്പു നടന്നതായി മനസ്സിലായത്.

യഥാർഥ ടിക്കറ്റിൻ്റെ അതേ വലുപ്പത്തിൽ തന്നെയാണ് വ്യാജ ടിക്കറ്റും തയാറാക്കിയിരിക്കുന്നത്. ടിക്കറ്റിലെ നിറങ്ങളിൽ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും നമ്പർ കൃത്യമായിരുന്നതിനാൽ ഹരിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. പണം തട്ടിയ ആൾ ഹെൽമറ്റ് വച്ചിരുന്നതിനാൽ മുഖം കൃത്യമായി കാണാൻ സാധിച്ചില്ല. എന്നാൽ, ഇയാൾ ഹരിയുമായി സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമീപത്തെ സഹകരണ ബാങ്കിൻ്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

Follow us on :

More in Related News