Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2024 19:34 IST
Share News :
കോട്ടയം: കോട്ടയം പനച്ചിക്കാട്ടെ രണ്ട് സ്‌കൂളുകളില്‍ മോഷണം. കുഴിമറ്റം ഗവണ്‍മെന്റ് എൽപി സ്‌കൂളിലും പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമാണ് മോഷണം നടന്നത്.
കുഴിമറ്റം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിൾ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഓഫീസ് മുറിയുടെ പ്രധാന വാതിലിന്റെ ഇരുമ്പ് താഴ് തകര്‍ത്ത മോഷ്ടാക്കള്‍ ഓഫീസിനുള്ളിലെ സ്റ്റീല്‍ അലമാരകള്‍ തുറന്ന് തെരച്ചിൽ നടത്തിയിട്ടുണ്ട്. ഒരു അലമാരയിലെ ഫയലുകളും പേപ്പറുകളും നീക്കിവച്ച നിലയിലാണ് കാണപ്പെട്ടത്. കൂടാതെ കുട്ടികള്‍ ചെറിയ തുകകള്‍ നിക്ഷേപിക്കുന്ന രണ്ട് പ്ലാസ്റ്റിക്ക് കുടുക്കകളും തകര്‍ത്തിട്ടുണ്ട്. അവയിലെ ചില്ലറത്തുട്ടുകള്‍ ഒഴികെയുള്ളവ കവർന്നു.
പാച്ചിറ മാതാ സ്‌കൂളിന് സമീപത്തെ കോണ്‍വെന്റിലും മോഷണം ശ്രമം നടന്നിട്ടുണ്ട്.
പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലത്തിന് സമീപമുള്ള കോണ്‍വെന്റിന്റെ സ്റ്റോര്‍ റൂം, കാര്‍ഷിക ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറി എന്നിവയുടെ താഴ് തകര്‍ന്ന് കിടക്കുന്നത് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് ഇതേ മഠത്തിലെ അന്തേവാസിയും സമീപം പ്രവര്‍ത്തിക്കുന്ന മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹെഡ്മിസ്ട്രസുമായ സിസ്റ്റര്‍ പവന സ്‌കൂളില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്‌കൂളിലെ ഓഫീസ് മുറിയുടെയും അകത്തെ അലമാരയുടെയും താഴ് തകര്‍ത്ത് കുത്തി തുറന്ന നിലയിലാണ് കാണപ്പെട്ടത്. ഓഫീസ് മുറിയിലെ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ട നിലയിലുമായിരുന്നു. അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, സ്‌കൂള്‍ ബാഗ്, കീ ചെയിന്‍, കുപ്പികള്‍ തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്.
പണം അടക്കം വിലപിടിപ്പുള്ള മറ്റ് യാതൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ലെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. ചിങ്ങവനം പോലീസില്‍ പരാതി നല്‍കി.
Follow us on :
Tags:
More in Related News
Please select your location.