Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2024 19:12 IST
Share News :
വൈക്കം: കോൺഗ്രസ്സിൻ്റെ ശക്തി വനിതകളാണെന്നും വനിതാ ശാക്തീകരണത്തിനായിട്ടാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം നിയമം മുഖേന നടപ്പിലാക്കിയതെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മഹിളാ കോൺഗ്രസ്സ് വൈക്കം ബ്ലോക്ക് കൺവൻഷനും പ്രസിഡൻ്റായി ഷീജ ഹരിദാസ് ചുമതല ഏറ്റെടുക്കുന്ന ചടങ്ങും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് രാജശ്രീ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ, സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു, വൈക്കം നഗരസഭ ചെയർപേർസൺ പ്രീത രാജേഷ്, രാധിക ശ്യാം , ജിഷ രാജപ്പൻ നായർ, പി.ഡി. ബിജിമോൾ, കുമാരി കരുണാകരൻ, അനു കുര്യാക്കോസ്, മായ പുത്തൻതറ, എം.കെ.ഷിബു, അബ്ദുൾ സലാം റാവുത്തർ, പി.വി. പ്രസാദ്, അഡ്വ. എ.സനീഷ് കുമാർ, ജയ് ജോൺ പേരയിൽ, അക്കരപ്പാടം ശശി, പി.പി. സിബിച്ചൻ, പി.റ്റി.സുഭാഷ്, പി.വി. വിവേക്,ഇടവട്ടം ജയകുമാർ, വി.റ്റി. ജയിംസ്, സോണി സണ്ണി, വർഗ്ഗീസ് പുത്തൻചിറ , ഇ.വി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.