Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 20:52 IST
Share News :
കടുത്തുരുത്തി :ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക
എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂർ
എസ്.എഫ്.എസ്. സ്കൂളിൽ 'ബോയൻസി'
കായികമത്സരങ്ങൾ നടന്നു. ആർദ്രമായ
കരുതലിന് പൊതുസമൂഹത്തെ പ്രാപ്‌തരാക്കുന്ന
കായിക മത്സരപരിപാടിയിൽ കോട്ടയം
ജില്ലയിലെ 22 സ്പെഷ്യൽ സ്‌കൂളുകളിൽ
നിന്നുള്ള വിദ്യർത്ഥികൾ പങ്കെടുത്തു.
നല്ലപാഠത്തിന്റെയും സ്പെഷ്യൽ ഒളിംപിക്
ഭാരതിന്റെയും യൂണിഫൈഡ്
സ്പോർട്‌സിന്റെയും കാരിത്താസ്
ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ്
പരിപാടി സംഘടിപ്പിച്ചത്. കായിക മത്സരങ്ങൾ
മലയാള മനോരമ ചീഫ് സബ് എഡിറ്റർ
ജോമിച്ചൻ ജോസ് ഉദ്ഘാടനം ചെയ്തു. അഡ്വ.
കെ. ഫ്രാൻസിസ് ജോർജ് MP കോട്ടയം ജില്ലയിലെ
മുഴുവൻ സ്പെഷ്യൽ സ്‌കൂളുകളുടെയും
വിവരങ്ങളടങ്ങിയ ഡയറക്‌ടറിയുടെ
പ്രകാശനകർമ്മം നിർവ്വഹിച്ചു. കാരിത്താസ്
ആശുപത്രി ജോയിന്റ് ഡയറക്‌ടർ ഫാ.
ജിസ്മോൻ മഠത്തിൽ ആശംസാസന്ദേശം
നൽകി. വിവിധ സ്‌കൂളുകളിൽ നിന്നായി 250
ഓളം കുട്ടികളാണ് ബോയൻസിയിൽ
പങ്കെടുത്തത്. മത്സരാർത്ഥികൾ പങ്കെടുത്ത
വർണ്ണാഭമായ റാലിയോടുകൂടിയാണ് പരിപാടി
ആരംഭി ച്ചത്. 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400
മീറ്റർ, സ്‌ററാന്റിംഗ് ബ്രോഡ്‌ജംപ്, വീൽ ചെയർ
റേസിംഗ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ
സംഘടിപ്പിച്ചു. സമാപനയോഗം മലയാള മനോരമ
കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ വിനോദ്
നായർ ഉദ്ഘാടനം ചെയ്‌തു. എസ്.എഫ്. എസ്
സ്കൂൾ മാനേജർ റവ: ഫാ. ജോസ് പറപ്പിള്ളിൽ
അധ്യക്ഷനായിരുന്നു. സ്പെഷ്യൽ സ്കൂൾ
കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ
വിനോദ് നായർ റവ. ഫാ. റോയി മാത്യു
വടക്കേലിനു നൽകി പ്രകാശനം ചെയ്തു .
കാരിത്താസ് ആശുപത്രി ഡയറക്ടർ റവ: ഡോ. ബിനു കുന്നത്ത്, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്, സേവാഗ്രാം സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ക്ലീറ്റസ് ടോം ഇടശ്ശേരിൽ എന്നിവർ ആശംസാ സന്ദേശം നൽകി. ബോയൻസി മത്സരങ്ങളിൽ അന്തീനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ ചാമ്പ്യന്മാരായി. രണ്ടാം സമ്മാനം ആയാംകുടി ആശാനികേതൻ സ്പെഷ്യൽ സ്കൂളിന് ലഭിച്ചു. കായികമത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത നാലുവയസ്സു മുതൽ പത്തുവയസ്സു വരെയുള്ള സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളും എസ്.എഫ്.എസ്. വിദ്യാർത്ഥികളും പങ്കെടുത്ത 'യങ് അത്ലറ്റിക് പ്രോഗ്രാമും നടന്നു. തെള്ളകം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ മുഴുവൻ സ്പെഷ്യൽ സ്‌കൂളുകളെയും ഉൾപ്പെടുത്തി 'സ്പെഷ്യൽ സ്മൈൽസ് ' ദന്തപരിശോധനാ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റവ: ഡോ." റോയി പി.കെ, സ്കൂകൂൾ പ്രിൻസിപ്പൽ റവ: ഫാ. കെൽവിൻ ഓലിക്കുന്നേൽ, അഡ്മിനിസ്ട്രേറ്റർ റവ ഫാ. ബിനോദ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.