Mon Apr 7, 2025 9:21 AM 1ST
Location
Sign In
18 Nov 2024 12:51 IST
Share News :
സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.
കൂടാതെ പാലക്കാട് കോണ്‍ഗ്രസ് വനിത നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും പി സതീദേവി അറിയിച്ചു. സംസ്ഥാന മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണമെന്നും മുറികളിലുണ്ടായിരുന്ന വനിത നേതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി പറഞ്ഞു.
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കമണി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. സെന്‍സര്‍ നടപടികള്‍ക്ക് സ്റ്റേയില്ല, ചിത്രം കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി.
Follow us on :
Tags:
Please select your location.