Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 10:22 IST
Share News :
കുടിവെള്ള ക്ഷാമം; ജനപ്രതിനിധികൾ സമരം നടത്തി
പറവൂർ: ആലങ്ങാട് പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റ് പി എം മനാഫിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പറവൂർ ജല അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചേംബറിന് മുന്നിൽ സമരം നടത്തി.
പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി, കരിങ്ങാംതുരുത്ത്, മേത്താനം, ഒളനാട്, തിരുമുപ്പം എന്നിവിടങ്ങളിൽ കഴിഞ്ഞ 16 ദിവസമായി ഒരു തുള്ളി കുടിവെള്ളം കിട്ടിയിട്ടില്ല.
ക്രിസ്മസ് ദിനത്തിൽ പോലും കുടിവെള്ളമില്ലാത്തതിനാൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനെ തുടർന്നാണ് ജനപ്രതിനിധികൾ സമരത്തിനെത്തിയത്. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ജെ തേരേസ സിനിയുമായി നടത്തിയ ചർച്ചയിൽ അടിയന്തിരമായി പമ്പിങ്ങ് നടത്താൻ തീരുമാനമായി. ഈ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളക്കുഴലുകൾ മാറ്റി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് 3.80 ലക്ഷം രൂപ ജല അതോറിറ്റിയിൽ അടച്ചിരുന്നു. ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് തന്നെ കുടിവെള്ളക്കുഴലുകൾ മാറ്റുന്ന ജോലികൾ പൂർത്തിയാക്കാമെന്നും ജനപ്രതിനിധികൾക്ക് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത പുരുഷൻ, വി ബി ജബ്ബാർ, വിൻസൻ്റ് കാരിക്കശ്ശേരി, പി ആർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.