Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 19:35 IST
Share News :
കോട്ടയം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) സഹായവുമായി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും. വെള്ളിയാഴ്ച മാത്രം 3.95 ലക്ഷം രൂപയാണ് കോട്ടയം കളക്‌ട്രേറ്റിൽ എത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. സഹായഹസ്തവുമായി കോട്ടയം സർക്കാർ ഡെന്റൽ കോളജ് വിദ്യാർഥി യൂണിയനും എത്തി. ഡെന്റൽ കോളജ് വിദ്യാർഥി യൂണിയനായ 'അദ്രിത' വിദ്യാർഥികളിൽനിന്ന് സമാഹരിച്ച 45000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി.എം.ഡി.ആർ.എഫ്)യിലേക്കു നൽകുന്നതിനായി കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി.
കോട്ടയം കളരിക്കബസാറിലുള്ള ജോസ് ഗോൾഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്‌ലസ് കിച്ചൺ ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനം 1.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. കമ്പനി എം.ഡി. ഷാജിത ഷാജിയും കമ്പനി സ്ഥാപകനായ ഷാജഹാനും ഡോ. ഇന്റീരിയർ എന്ന സ്ഥാപനത്തിന്റെ ഉടമ അജയ് ശങ്കറും ചേർന്നാണ് ചെക്ക് ജില്ലാ കളക്ടർ ജോൺ ജോൺ വി. സാമുവലിന് ചെക്ക് കൈമാറിയത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.