Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 11:32 IST
Share News :
ഉത്തർപ്രദേശ് സംഘം പള്ളിയാക്കൽ ബാങ്ക് സന്ദർശി
പറവൂർ: ഉത്തർപ്രദേശ് സഹകരണ രംഗത്തെ ഉന്നതതല സംഘം പള്ളിയാക്കൽ സഹകരണ ബാങ്ക് സന്ദർശിച്ചു.
ഉത്തർപ്രദേശ് സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ജിതേന്ദ്ര ബഹദൂർ സിങ്, വൈസ് ചെയർമാൻ മനീഷ് സഹാനി, ഡിജിഎം ധർമ്മേന്ദ്ര പ്രതാപ് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് 30 അംഗ സംഘമെത്തിയത്. കർഷകരെ സംയോജിപ്പിച്ചുള്ള ബാങ്കിൻ്റെ വൈവിദ്ധ്യമാർന്ന കൃഷിരീതികൾ അവർ മനസിലാക്കി. പൊക്കാളി നെൽകൃഷി, ഉൽപ്പാദനം, സംഭരണം, വിതരണം, പൊക്കാളി റൈസ് മില്ലിൻ്റെ പ്രവർത്തനം എന്നിവ നേരിട്ടു കണ്ടു. യുപിയിൽ നിന്നുള്ള 13 ജില്ല ബാങ്കുകളുടെ ചെയർമാൻമാരും, നബാർഡ് ഡിജിഎം അജീഷ് ബാലുവും സംഘത്തിലുണ്ട്. ബാങ്ക് പ്രസിഡൻ്റ് എ സി ഷാൻ, സെക്രട്ടറി വി വി സനിൽ എന്നിവർ ബാങ്ക് നടത്തി വരുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.