Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുതുരുത്തിയിൽ പിടിച്ചെടുത്ത കള്ള പണം ചേലക്കര തിരഞ്ഞെടുപ്പിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് അനിൽ അക്കര'

12 Nov 2024 14:42 IST

Arun das

Share News :

ചെറുതുരുത്തിയിൽ പിടിച്ചെടുത്ത കള്ള പണം ചേലക്കര തിരഞ്ഞെടുപ്പിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് അനിൽ അക്കര' പണത്തിൻ്റെ ഉടമക്ക് കരുവന്നൂർ കേസിലെ പ്രതികളായ കോലഴി സതീഷുമായും, അരവിന്ദാക്ഷനുമായി ബന്ധം എന്നും, സി പി എം നേതാവ് ഇ പി ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. ഷൊർണൂർ സി പി എം നേതാവ് എം ആർ മുരളിയാണ് പണം കൈകാര്യം ചെയ്യുന്നതെന്നും അനിൽ പറഞ്ഞു.പെൻഷൻ വിതരണത്തിൻ്റെ മറവിൽ സഹകരണ സംഘം ജീവനക്കാരാണ് കോളനികളിൽ പണം വിതരണം ചെയ്യുന്നതെന്നും അനിൽ പറഞ്ഞു.താൻ ഇതുവരെ ഉന്നയിച്ച ആരോപണങ്ങളിലെ പ്രതികൾ. എല്ലാവരും ജയിലിലാണെന്നും അനിൽ പറഞ്ഞു.ഇത് സി പി എം ഫണ്ടാണെന്നും, 5 കോടി രൂപയാണ് വിതരണം ചെയ്യാൻ കൊണ്ടുവന്നത് എന്നുമാണ് അനിൽ ആരോപിക്കുന്നത്.തനിക്ക് കിട്ടിയ വിവരമനുസരിച്ചാണ് താൻ ധൈര്യപൂർവ്വം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.ചെറുതുരുത്തി സി ഐ യുടെ സഹായത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്, തിരഞ്ഞെടുപ്പിന് ശേഷവും നിയമപോരാട്ടം തുടരുമെന്നും അനിൽ അക്കര പറഞ്ഞു.വടക്കാഞ്ചേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Follow us on :

More in Related News