Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയ ബസ്സ്റ്റാൻഡ് നിർമ്മാണം യാഥാർത്ഥ്യമാക്കുമെന്ന തീരുമാനത്തോടെ പരപ്പനങ്ങാടി നഗരസഭ വികസന സെമിനാറിന് പരിസമാപ്തി.

06 Feb 2025 23:34 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ജാസ് ഓഡിറ്റോറിയത്തിൽ നടന്നു.

മുൻവിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു.


പരപ്പനങ്ങാടിയുടെ ചിരകാലാഭിലാഷമായ പുതിയ ബസ്റ്റാൻഡ് നിർമ്മാണം ത്വരിതപ്പെടുത്താനുള്ള നിർദ്ദേശം സെമിനാറിൻ്റെ പ്രത്യേകതയാണ്. മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള ബദൽ സംവിധാനത്തിനുള്ള പദ്ധതിയും സെമിനാർ രൂപം നൽകി.


മുൻസിപ്പൽ ഓഫീസി ജനസമ്പർക്കം എളുപ്പമാക്കാനും ഒന്നും രണ്ടും നിലകളിലേക്ക് കയറാനുള്ള പ്രയാസം ലഘൂകരിക്കാനും വേണ്ടി ലിഫ്റ്റ് സംവിധാനവും ഏർപ്പെടുത്തും

മറ്റു ജനകീയ പ്രശ്നങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയാണ് സെമിനാർ പ്രൗഢമായി സമാപിച്ചത്.


വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി കെ സുഹറ ടീച്ചർ 

വികസന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡെപ്യിട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ സീനത്ത് ആലിബാപ്പു, ഖൈറുന്നിസ താഹിർ, കെ പി മുഹ്സിന, സി നിസാർ അഹമ്മദ്. 

കൗൺസിലർമാരായ ടി കാർത്തികേയൻ, സുമി റാണി, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഉമ്മർ ഒട്ടുമ്മൽ, 

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നഗരസഭ സി.സി.എം

ജയചന്ദ്രൻ നന്ദി പറഞ്ഞു.

Follow us on :

More in Related News