Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2024 10:15 IST
Share News :
മലപ്പുറം: വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം. ഇന്നലെയാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിലെ ശുചി മുറിയിലാണ് കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ ജിബിനെ കണ്ടെത്തിയത്. ജിബിൻറെ ഫോണിലെ കോളുകൾ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
ഇന്നലെ രാവിലെ 9.45നും 10.45നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ജിബിനും കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിനിയും തമ്മിലും വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ കല്യാണത്തിന് ഒരുങ്ങാൻ തയ്യാറെടുത്ത ജിബിൻ ശുചിമുറിയിൽ നിന്ന് ഏറെ നേരമായിട്ടും പുറത്ത് വന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജിബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ. കഴുത്തിൽ കയറിട്ടു കുരുക്കിയിട്ടുമുണ്ടായിരുന്നു.
വിദേശത്തായിരുന്ന ജിബിൻ ഒരാഴ്ച മുൻപാണ് വിവാഹത്തിനായി നാട്ടിൽ വന്നത്. ജിബിന്റെ പെരുമാറ്റത്തിൽ യാതൊരു അസ്വഭാവികതയും വീട്ടുകാർക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ തോന്നിയില്ല. വിവാഹ ദിവസം രാവിലെയും ജിബിൻ സന്തോഷവാനായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് അടുത്ത സുഹൃത്തുക്കൾക്കടക്കം ആർക്കും അറിയില്ല. വീട്ടുകാർക്കു പുറമേ ബന്ധക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ വീട്ടിലുണ്ടായിരുന്ന സമയത്താണ് ജിബിൻ ജീവനൊടുക്കിയത്.
സംഭവത്തിൽ കരിപ്പൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ജിബിൻറെ ഫോണിലെ കോളുകൾ അടക്കം പരിശോധിച്ചുവരികയാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
Follow us on :
Tags:
More in Related News
Please select your location.