Thu May 22, 2025 9:08 AM 1ST

Location  

Sign In

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയത് പിണറായി സ്വദേശി ഡോ. രാഹുല്‍ രാജ്.

18 Jan 2025 11:31 IST

Jithu Vijay

Share News :

കണ്ണൂർ : രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തില്‍ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുല്‍ രാജ് ആണു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചിരുന്നു. സംഭവത്തില്‍ ആംബുലൻസ് ഡ്രൈവർ നല്‍കിയ പരാതിയിലാണ് കതിരൂർ പൊലീസ് കേസെടുത്തത്. പ്രതിയില്‍നിന്ന് എംവിഡി പിഴ ഈടാക്കി. ആശുപത്രിയില്‍ എത്താൻ വൈകിയതിനെ തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയ(61) മരിച്ചിരുന്നു.


കഴിഞ്ഞ ദിവസം എരഞ്ഞോളി നായനാർ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയാഘാതത്തെ തുടർന്ന് രോഗിയുമായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് കാർ വഴി നല്‍കാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നില്‍ തുടർന്നു. ആശുപത്രിയില്‍ എത്തിച്ച റുക്കിയ അല്‍പസമയത്തിനകം തന്നെ മരിച്ചു.

Follow us on :

More in Related News