16 Oct 2024 20:09 IST
Share News :
കടുത്തുരുത്തി :മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള മഹാത്മജി പുരസ്കാരം ലഭിച്ച ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യനെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്കമ്മിറ്റി അനുമോദിച്ചു. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി തിരുവനന്തപുരം ആണ് വിവിധ തലങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ ജനപ്രതിനിധികൾക്ക് പുരസ്കാരം നൽകിയത്. ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് വച്ച് മന്ത്രി ഒ.ആർ കേളു പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടിയ അനുമോദന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ നിർമ്മല ജിമ്മി, വി.എം.മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക സുകുമാരൻ, ത്ര്യേസ്യാമ്മ സെബാസ്റ്റ്യൻ, കെ.എം.തങ്കച്ചൻ, ബിജു കൊണ്ടുക്കാല, ബൈജു പുതിയിടത്തുചാലിൽ, ജോൺസൺ പുളിക്കീൽ, സ്മിത അലക്സ്, പി.എൻ.രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ജീനാ സിറിയക്ക്, ലൂക്കോസ് മാക്കീൽ, ആശാമോൾ ജോബി, സിൻസി മാത്യു, ആൻസി മാത്യു, ജോഷി ജോസഫ് എന്നിവർ അനുമോദിച്ചു പ്രസംഗിച്ചു.
പി.സി.കുര്യൻ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അവസരത്തിലും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിനു വിവിധ അവാർഡുകൾ ലഭിച്ചിരുന്നു.
Follow us on :
Tags:
Please select your location.