Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുളമാവിൽ മ്ളാവിനെ പിടികൂടി കശാപ്പ് ചെയ്ത സംഘത്തിലെ ഒരാൾ പിടിയിൽ

22 Oct 2024 20:40 IST

ജേർണലിസ്റ്റ്

Share News :


കുളമാവ്. കുളമാവ് സെക്ഷൻ പരിധിയിൽ മുത്തിയുരുണ്ടയാർ ഭാഗത്ത് കൈവശ സ്ഥലത്തിന് സമീപമുള്ള റോഡിൻ്റെ കട്ടിംഗ് സൈഡിൽ കുരുക്കിൽ വീണ് കിടന്നിരുന്ന ഒരു മ്ലാവിനെ മുത്തിയുരുണ്ടയാർ ഭാഗത്ത് താമസം തച്ചിലേടത്ത് വീട്ടിൽ കുഞ്ഞുഞ്ഞ് എന്നു വിളിക്കുന്ന കുര്യാക്കോസ് (67), മറ്റ് മൂന്ന് പ്രതികളും ചേർന്ന് ഇറച്ചിയാക്കി വീതം വച്ച് നാലു പേരും കൂടി എടുത്തു. അതിൽ കുര്യാക്കോസിൻ്റെ വീട്ടിൽ നിന്നും 10 കിലോവീതമുള്ള 10 പാക്കറ്റുകളിലാക്കി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മ്ലാവിൻ്റെ ഇറച്ചി കണ്ടെടുത്ത് തൊടുപുഴ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ചാഫീസർ മനു കെ നായരും സംഘവും മഹസർ തയ്യാറാക്കി കുളമാവ് സെക്ഷൻ സ്റ്റാഫിനെ ഏൽപ്പിച്ചു. കുര്യാക്കോസിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികളെ അന്വേഷിച്ചു വരുന്നു. തുടർന്ന് പ്രതിയുടെ മൊഴി പ്രകാരം മ്ലാവിൻ്റെ തൊലി കണ്ടെടുത്ത് കുളമാവ് സെക്ഷൻ സ്റ്റാഫ് മഹസ്സർ തയ്യാറാക്കായിട്ടുള്ളതാണ്.ചൊവ്വാഴ്ച ഉച്ചയോടു കൂടിയാണ് സംഭവം. പ്രതിയെ ബുധനാഴ്ച ഇടുക്കി കോടതിയിൽ ഹാജരാക്കും.

Follow us on :

More in Related News