Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ സ്ത്രീ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.

12 Jan 2025 17:48 IST

santhosh sharma.v

Share News :

വെള്ളൂർ: മേവെള്ളൂർ പമ്പ് ഹൗസ് 

സഹൃദയ ആർട്സ് ആൻഡ് സ്‌പോർട് ക്ലബ്ബും വെള്ളൂർ പോലീസുമായി ചേർന്ന് സ്ത്രീ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.

സ്ത്രീകൾ പൊതു സമൂഹത്തിന് നൽകി വരുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് ആശംസകൾ അർപ്പിച്ച് വെള്ളൂർ സബ് ഇൻസ്പെക്ടർ രാംദാസ്, എ.എസ്.ഐ മഞ്ജുഷ എന്നിവർ പറഞ്ഞു. ക്ലബ്‌ പ്രസിഡന്റ്‌ സുനു സുദർശന ൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം വാർഡ് മെമ്പർ ശാലിനി മോഹൻ ഉൽഘാടനം ചെയ്തു. ജിജോ മാത്യൂ, മിനി തോമസ്, ലിസ്സി ജോയ്, പ്രശാന്ത് എ. എം തുടങ്ങിയവർ പ്രസംഗിച്ചു. പ്രദേശത്തെ നിരവധി വനിതകൾ പങ്കെടുത്തു.

Follow us on :

More in Related News