Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

മാള ബ്ലോക്കിൽ മത്സ്യകർഷക ദിനാചരണവും മത്സ്യകർഷകസംഗമവും അവാർഡ് ദാനവും നടത്തി.

10 Jul 2024 18:04 IST

WILSON MECHERY

Share News :


 മാള: ജൂലൈ 10 മത്സ്യകർഷക ദിന ആഘോഷത്തോടനുബന്ധിച്ച് മാള ബ്ലോക്കിൽ മത്സ്യകർഷകസംഗമവും അവാർഡ് ദാനവും നടത്തി.

 മാള ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാള ബ്ലോക്കിന് പരിധിയിലുള്ള പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും ജനപ്രതിനിധികളും മത്‍സ്യ കർഷകരും സംബന്ധിച്ചു.

 വിവിധ മത്സ്യകൃഷി രീതികളിൽ മികച്ച വിജയം കൈവരിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.

 ഏറ്റവും മികച്ച ഓരു ജല കർഷകനായി പൊയ്യ പഞ്ചായത്തിൽ നിന്ന് സുധി, അറക്കപ്പറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. 

മികച്ച ശുദ്ധജല കർഷകനായി കുഴൂർ ഗ്രാമപഞ്ചായത്തിലെ ശ്രീ രാജു പാവു അയനിക്കൽ, 


മികച്ച കരിമീൻ വിത്ത് ഉൽപാദന യൂണിറ്റ് അവാർഡ് മാള ഗ്രാമപഞ്ചായത്തിൽ നിന്നും ശ്രീമതി മഹേശ്വരി തട്ടാരപ്പറമ്പിൽ, 

മികച്ച യുവ മത്സ്യകർഷകനുള്ള അവാർഡ് ആളൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ഉള്ള ആനന്ദ് നമ്പ്യാടത്ത്

 മികച്ച അലങ്കാര മത്സ്യകർഷകനുള്ള അവാർഡ് അന്നമനട ഗ്രാമപഞ്ചായത്തിൽ നിന്നും ശിവപ്രസാദ് കുഴിക്കാട്ട് എന്നിവർ കരസ്ഥമാക്കി.

 മികച്ച കർഷകരെ ഫലകവും പൊന്നാടയും നൽകി ആദരിച്ചു.

 അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽ നാഥ് ആളൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിബിൻ, പൊയ്യ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ജോളി സജീവ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ നൈസൺ,ഓ സി രവി, ഗീത പി എ, ജുമൈല ഷഗീർ,ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള മത്സ്യ കർഷകർ എന്നിവർ സംബന്ധിച്ചു. വിവിധ രീതിയിലുള്ള മത്സ്യകൃഷി പദ്ധതികളെ കുറിച്ച് ലീന തോമസ് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ക്ലാസ് നയിച്ചു.

Follow us on :

More in Related News