Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ഭിന്നശേഷി ദിനാചരണവും സൗഹൃദ സംഗമവും; ലോഗോ പ്രകാശനം ചെയ്തു.

15 Nov 2024 10:06 IST

Jithu Vijay

Share News :



തിരൂരങ്ങാടി : ഡിസംബർ 3, 7 തിയ്യതികളിൽ തിരൂരങ്ങാടിയിൽ വെച്ച് നടക്കുന്ന ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി ദിനാചരണത്തിന്റെയും സ്നേഹ സൗഹൃദ സംഗമത്തിന്റെയും ലോഗോ പ്രകാശനം 

തിരൂരങ്ങാടി പി.എസ് .എം.ഒ കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് മാനേജർ എം.കെ. ബാവ നിർവ്വഹിച്ചു.


ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് പത്മശ്രീ കെ.വി. റാബിയയുടെ വസതിയിലും ഡിസംബർ 7 ന് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് ഓഡിറ്റോറിയത്തിലുമാണ് പരിപാടികൾ നടക്കുന്നത്. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ: കെ. അസീസ്, സംഘാടക സമിതി ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ, എം.അക്ഷയ് , എൻ എസ് എസ്. കോർഡിനേറ്റർ ഡോ: വി.പി. ഷബീർ, അഷ്റഫ് മനരിക്കൽ , മച്ചിങ്ങൽ സലാം ഹാജി, അഷ്റഫ് വലിയാട്ട്, സലീം വടക്കൻ , കെ.വി. ഹുസൈൻ കുട്ടി മാസ്റ്റർ , സി.ഇഖ്ബാൽ, സഫ അബൂബക്കർ , എൻ.എസ് എസ് . വളണ്ടിയർ സെക്രട്ടറി റിൻഷ, വളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News