Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 10:51 IST
Share News :
മാള: മാള കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻ്റിലെ പ്രവേശന കവാടത്തിലെ കുഴിയെങ്കിലും അsച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നൽകി.
പൊതുപ്രവർത്തകനും മാള പ്രസ് ക്ലബ് പ്രസിഡന്റുമായ ഷാൻ്റി ജോസഫ് തട്ടകത്താണ് പരാതി നൽകിയത്.
തകർന്നു കിടക്കുന്ന ബസ്റ്റാൻ്റിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ട് രണ്ടു വർഷം കഴിഞ്ഞുവെന്നും മുൻ മന്ത്രി ആൻ്റണി രാജുവിനും കെ എസ് ആർ ടി സി എംഡിയ്ക്കും പരാതികൾ നൽകിയിട്ടും ഒരു നടപടി ഇതുവരെ ഉണ്ടായില്ലെന്നും പരാതിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.
കൂടാതെ മുൻ മുഖ്യമന്ത്രി കെ കരുണാകരനാണ് നാല് പതിറ്റാറ്റാണ്ട് മുമ്പ് മാളയ്ക്കായി ഈ കെ എസ് ആർ ടി സി സബ്ബ് ഡിപ്പോ അനുവദിച്ച് നൽകിയത്.
അറുപതിൽ പരം ബസ്സുകളും വേളാങ്കണ്ണിയടക്കം ദീർഘദൂര സർവ്വീസുകളും അന്ന് നടത്തിയിരുന്നു. സംസ്ഥാനത്തെ തന്നെ മികച്ചഡിപ്പോകളിൽ ഒന്നായിരുന്നു മാള.
വർഷങ്ങളായി ഒരു പുനർനിർമ്മാണ പ്രവൃത്തികൾ നടക്കാത്തതിനാൽ ഡിപ്പോയുടെ യാഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്.
കേറോണക്കാലത്ത് നിലവിലുണ്ടായിരുന്ന പല ബസ്സുകളും ഇവിടെന്ന് മാറ്റി കൊണ്ടുപ്പോയി. പീന്നീട് ബസ്സുകൾ തിരിച്ചു കൊടുക്കാമെന്ന് അഡ്വ.വി ആർ സുനിൽകുമാർ എം എൽ എയുടെ ചോദ്യത്തിന് മറുപടിയായി അന്നത്തെ മന്ത്രി ആൻ്റണി രാജു നിയമസഭയിൽ അറിയിച്ചിരുന്നു.
എന്നാൽ ഇതുവരെ ഒരു നടപടിയും ഉണ്ടായതായില്ലെന്ന് ആക്ഷേപമുണ്ട്.
എന്നാൽ നിലവിലെ ബസുകൾ പലപ്പോഴായി പല ഡിപ്പോകളിലേയ്ക്ക് മാറ്റുകയും നിലവിൽ 27 ന് തഴെ ബസുകളായി മാറിയതായി പറയുന്നു.
കോറോണയ്ക്ക് മുമ്പ് ഈ ഡിപ്പോയിലുണ്ടായിരുന്ന ബസ്സുകൾ തിരിച്ചു കൊണ്ടുവന്ന് ഗ്രാമങ്ങളിലുടെ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും തകർന്നു കിടക്കുന്ന യാഡ് വളരെ അടിയന്തിരമായി പുനർനിർമ്മിക്കണമെന്നും
മാള ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ ഡിപ്പോയിൽ റോഡിനോട് ചേർന്ന് കച്ചവട സമുച്ചയം നിർമ്മിച്ചാൽ നല്ല വാടക ലഭിക്കുമെന്നും പരാതിയിൽ ഷാൻ്റി ജോസഫ് ചൂണ്ടി കാണിച്ചീട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.