Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 18:34 IST
Share News :
വൈക്കം: വെള്ളൂർ പഞ്ചായത്തിനെയും
മൂവാറ്റുപുഴയാറിനെയും അതുവഴി
ജപ്പാൻ കുടിവെള്ള പദ്ധതി, വെള്ളൂർ - വെളിയന്നൂർ കുടിവെള്ള പദ്ധതി അടക്കമുള്ള ചെറുതും വലുതുമായ കുടിവെള്ള സ്രോതസ്സിനേയും കെപിപിഎല്ലിൽ നിന്നും പുറന്തള്ളപ്പെടുന്ന മലിനജലം കാര്യമായി ബാധിച്ചതോടെ പ്രതിക്ഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. മൂവാറ്റുപുഴയാറിനെ മലിനമാക്കുന്ന നടപടി കമ്പനി അവസാനിപ്പിക്കണമെന്നും, നൂറ് കണക്കിന് തൊഴിലാളികൾക്ക് അത്താണിയായ കമ്പനിയുടെ പ്രവർത്തനം നല്ല രീതിയിൽ നിലനിർത്തി കൊണ്ട് മലിന ജലം ഒഴുക്കുന്നത് ജനങ്ങൾക്ക് ദോഷമാകാതെ ശാസ്ത്രീയമായ രീതിയിൽ ചെയ്ത് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചത്. കമ്പനി ഗേറ്റിന് മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ്ണ യുഡിഎഫ് ജില്ലാ കൺവീനർ ഫീൽസൺ മാത്യൂസ് ഉദ്ഘാടനം
ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.സി.ജോഷി അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ ജെയിംസ് ജോസഫ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.പി പി സിബിച്ചൻ.ഡിസിസി ജനറൽ സെക്രട്ടറി പി വി പ്രസാദ്,ബ്ലോക്ക് പ്രസിഡൻ്റ് എം കെ ഷിബു, മുൻ മണ്ഡലം പ്രസിഡണ്ട് കുര്യാക്കോസ് തോട്ടത്തിൽ, ബി. സുകുമാരൻ നായർ , വി. എം ജോണി , പോൾ സെബാസ്റ്റ്യൻ, വേണുഗോപാൽ പാലക്കാട്ട്, മനോജ് കെ തൈപ്പറമ്പിൽ, പഞ്ചായത്തംഗങ്ങളായ നിയാസ് കോടിയനേഴുത്ത്, ശാലിനി മോഹനൻ,സുമ തോമസ്,ബേബി പുച്ചുകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.