Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ്- ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്ന് പുഴ സംരക്ഷണ സമിതി

26 Jun 2024 10:55 IST

WILSON MECHERY

Share News :

ചാലക്കുടി:

രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പെരിങ്ങൽകുത്തിൽ ജലനിരപ്പ് 423 m ൽ എത്തിയിരിക്കുന്നു (പരമാവധി 424 m MSL). ഈ സാഹചര്യത്തിൽ അവിടെ നിന്ന് ഷട്ടർ തുറന്ന് ചെറിയ തോതിൽ വെള്ളം തുറന്നു വിടാൻ ഇടയുണ്ട്. 

എന്നാൽ നിലവിൽ ആറങ്ങാലിയിൽ പുഴയിലെ ജലനിരപ്പ് ഏകദേശം 3.2 m മാത്രമാണെന്നും. അതിനാൽ തന്നെ ആശങ്കയുടെ യാതൊരു സാഹചര്യവുംഇപ്പോൾ നിലവിലില്ല എന്നും ചാലക്കുഴി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ് പി രവി പറഞ്ഞു. എങ്കിലും പുഴയുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.

പെരിങ്ങൽകുത്തിന് മുകളിൽ ഉള്ള അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ കുറവാണ്.

ഡാമുകളിലെ ജലനിരപ്പും ഇന്നലെ കിട്ടിയ മഴയും താഴെ കൊടുക്കുന്നു.

പറമ്പിക്കുളം 1766.8 ft /1825 - മഴ 81 mm

തൂണകടവ് - 1763.5/1770 ft - മഴ 56 mm

പെരുവാരിപ്പള്ളം - 1763.5/1770 ft - മഴ - 78 mm

കേരള ഷോളയാർ - 2586.4 m/2663m - മഴ ഡാം 160 mm പവർഹൗസ് 152 mm

പെരിങ്ങൽകുത്ത് - മഴ 119.4 mm

മുകളിലെ അണക്കെട്ടുകളിൽ വെള്ളം തീരെ കുറവായതിനാൽ അവിടെ നിന്ന് ഉടനെയൊന്നും (മിക്കവാറും ഒരു മാസം വരെയെങ്കിലും) വെള്ളം തുറന്നു വിടാൻ സാധ്യതയില്ല. 

ഇന്നും നാളെയും കൂടി ജില്ലയിൽ യെല്ലോ അലർട്ട് ഉണ്ട്. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ നിലവിൽ വലിയ മഴ മുന്നറിയിപ്പുകൾ ഇല്ല.

Follow us on :

More in Related News