Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ വീട്ടമ്മ ലോറിയിടിച്ച് മരിച്ചു

19 Dec 2024 18:17 IST

ജേർണലിസ്റ്റ്

Share News :



ഇടക്കി: പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ വീട്ടമ്മ ലോറിയിടിച്ച് മരിച്ചു. ചേലച്ചുവട് ആയത്തുപാടത്ത് പൗലോസിന്റെ ഭാര്യഎല്‍സമ്മ (74) ആണ് മരിച്ചത്. വീട്ടില്‍ നിന്നും ചേലച്ചുവട് പള്ളിയിലേക്ക് രാവിലെ ആറിന് കുര്‍ബാനയ്ക്ക് പോയപ്പോള്‍ പെരിയാര്‍വാലിയില്‍ വച്ചാണുസംഭവം. പെരുമ്പാവൂരില്‍ നിന്നും എല്ലുകയറ്റാന്‍ വന്ന ഐഷര്‍ ലോറി ഇവരെ ഇടിക്കുകയായിരുന്നു. പരുക്കുപറ്റിയ ഇവരെ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലും, തുടര്‍ന്ന് തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.


Follow us on :

More in Related News